SignIn
Kerala Kaumudi Online
Sunday, 28 April 2024 11.46 PM IST

കാര്യങ്ങൾ കുറച്ച് കളറാക്കാം, ഓസ്കാറിൽ താരം എത്തിയത് പൂർണനഗ്നനായി, ഒടുവിൽ നാണം മറയ്ക്കാൻ ചെയ്തത് കണ്ടോ

john-cena

കാലിഫോർണിയ: ലോസ് ഏഞ്ചൽസിലെ ‌ഡോൾബി തീയേറ്ററിൽ ഇന്ന് നടന്ന 96-ാമത് ഓസ്കാർ പുരസ്കാര വേദിയിലേക്ക് ഹോളിവുഡ് താരവും റസ്‌ലിംഗ് ചാമ്പ്യനുമായ ജോൺ സീന എത്തിയത് പൂർണ നഗ്നനായി. മികച്ച വസ്ത്രാലങ്കാരത്തിനുളള പുരസ്കാരം പ്രഖ്യാപിക്കാനാണ് സീന ഇത്തരത്തിൽ വേദിയിലേക്ക് എത്തിയത്. മിക്ക ഓസ്കാർ നിശകളിലും രസകരമായ കാര്യങ്ങൾ ചെയ്ത് കാണികളുടെ കൈയടി നേടാൻ സീന മറക്കാറില്ല.

പരിപാടിയുടെ അവതാരകനായ ജിമ്മി കിമ്മൽ അവാർഡ് പ്രഖ്യാപനത്തിനായി സീനയെ വേദിയിലേക്ക് ക്ഷണിക്കുമ്പോഴുളള ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. അണിയറയിൽ നിന്ന് കാണികളുടെ മുന്നിലേക്ക് വരാൻ ആദ്യം സീന കുറച്ച് മടി കാണിച്ചെങ്കിലും കുറച്ച് സമയത്തിനകം അദ്ദേഹം പതിയെ വേദിയിലേക്ക് വരികയായിരുന്നു. വിജയിയുടെ പേരെഴുതിയ കാർഡുപയോഗിച്ചാണ് സീന നാണം മറച്ച് വേദിയിലേക്ക് എത്തിയത്. തുടർന്ന് വസ്ത്രാലങ്കാരത്തിന് നാമനി‍ർദ്ദേശം ചെയ്യപ്പെട്ടവരുടെ കഠിനാധ്വാനത്തെക്കുറിച്ചും അദ്ദേഹം വേദിയിൽ സംസാരിച്ചു. സോഷ്യൽമീഡിയയിൽ അദ്ദേഹത്തിന്റെ ഈ പ്രവൃത്തിക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മികച്ച വസ്ത്രലാങ്കാരത്തിനുള്ള ഇത്തവണത്തെ ഓസ്കാർ പുരസ്കാരം നേടിയത് 'പുവർ തിംഗ്സ്' എന്ന ചിത്രത്തിനാണ്. ഹോളി വാഡിംഗ്ടണിനാണ് സീന പുരസ്കാരം സമർപ്പിച്ചത്. മികച്ച നടി അടക്കം നാല് അവാർഡുകളാണ് ഈ ചിത്രം സ്വന്തമാക്കിയത്. അതേസമയം, സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ 'ഓപ്പൺഹെയ്‌മർ' എന്ന ചിത്രം ആറ് അവാർഡുകൾ സ്വന്തമാക്കി.മികച്ച നടനുള്ള പുരസ്‌കാരം ഓപ്പൺഹെയ്‌മറിലെ അഭിനയത്തിന് കിലിയൻ മർഫി സ്വന്തമാക്കി. മികച്ച സംവിധായകനായി ക്രിസ്റ്റഫർ നോളനെ തിരഞ്ഞെടുത്തു. മികച്ച ക്യാമറ, ചിത്രസംയോജനം, മികച്ച പശ്ചാത്തലസംഗീതം എന്നിവയുമടക്കമാണ് ഓപ്പൺഹെയ്‌മർ ആറ് പുരസ്‌‌കാരങ്ങൾ നേടിയത്.

ഓസ്‌കാർ നിശയിൽ ഗാസയ്‌ക്ക് ഐക്യദാർഢ്യവുമായി ചില താരങ്ങൾ എത്തിയിരുന്നു. പ്രശസ്‌ത കലാ സംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായിയെ അനുസ്‌മരിക്കുന്ന ചടങ്ങും ഇത്തവണ ഓസ്‌കാർ നിശയിലുണ്ടായി.വിവിധ സെഗ്‌മെന്റുകളിൽ വേർപിരിഞ്ഞ പ്രതിഭകളെ ഓർക്കുന്ന 'ഇൻ മെമ്മോറിയം' എന്ന ചടങ്ങിലാണിത്. ലഗാൻ, ഹം ദിൽ ദേ ചുകെ സനം അടക്കം ശ്രദ്ധേയമായ ചിത്രങ്ങളിലെ കലാസംവിധാനം നിതിനാണ് നിർവഹിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, JOHNSENA, OSCAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.