8 വരി എവലേറ്റഡ് ഹൈവേ
തുറന്നത് 19 കി,മീ, ആകെ 27.6
ന്യൂഡൽഹി: ദ്വാരക അതിവേഗ പാതയുടെ 19 കിലോമീറ്റർ ദൈർഘ്യമുള്ള ഹരിയാനയിലെ ഭാഗം പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നു കൊടുത്തു. രാജ്യത്തെ ആദ്യ എട്ടു വരി എലവേറ്റഡ് ഹൈവേയാണ്. ദേശീയപാത 48ൽ ഡൽഹിക്കും ഗുരുഗ്രാമിനും ഇടയിൽ ഗതാഗതക്കുരുക്കിന് ഏറെ ആശ്വാമാകും. ആകെ 27.6 കിലോമീറ്ററാണ് പാത.
ഡൽഹി-ഹരിയാന അതിർത്തി മുതൽ ബസായി റെയിൽ മേൽപ്പാലം വരെയുള്ള 10.2 കിലോമീറ്ററും മേൽപ്പാലം മുതൽ ഖേഡ്കി ദൗല വരെയുള്ള 8.7 കിലോമീറ്ററുമാണ് തുറന്നത്. 4100 കോടി രൂപ ചെലവിട്ടാണ് നിർമ്മിച്ചത്. ഡൽഹി വിമാനത്താവളത്തെയും ഗുരുഗ്രാം ബൈപ്പാസിനെയും പാത ബന്ധിപ്പിക്കും. ദ്വാരകയിൽ നിന്ന് 15 മിനിട്ടിൽ ഹരിയാനയിലെ മനേസറിൽ എത്താം. ഡൽഹിയിൽ മഹിപാൽപൂരിയിൽ നിന്നാണ് തുടക്കം.
പ്രധാന ജംഗ്ഷനുകളിൽ നാല് മൾട്ടി ലെവൽ ഇന്റർചേഞ്ചുകൾ (ടണൽ/അണ്ടർപാസ്, ഗ്രേഡ് റോഡ്, എലിവേറ്റഡ് ഫ്‌ളൈഓവർ) ഉൾപ്പെടുന്ന എൻജിനീയറിംഗ് വിസ്‌മയമാണ് അതിവേഗ പാത.
മൂന്നു മാസം, 10 ലക്ഷം
കോടിയുടെ പദ്ധതികൾ
ഗുരുഗ്രാമിൽ നടന്ന ചടങ്ങിൽ കേരളത്തിൽ ദേശീയ പാതാ 66ലെ മാഹി ബൈപ്പാസ് അടക്കം ഒരു ലക്ഷം കോടിരൂപയുടെ 112 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ജനുവരി മുതൽ മൂന്നു മാസത്തിനുള്ളിൽ 10 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികൾ സമർപ്പിക്കുകയോ തറക്കല്ലിടുകയോ ചെയ്തെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |