ഈ നാലാമത്തെ ഏപിസോഡിൽ കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ധനായ ഡോ മിർസ കുട്ടികളിലെ ആകാംഷയെക്കുറിച്ചും അത് മറികടക്കേണ്ടതിനെക്കുറിച്ചും സംസാരിക്കുന്നു. ഡോ കെ എ മിർസ കഴിഞ്ഞ 30 വർഷമായി കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യ രംഗത്ത് സ്പെഷ്യലിസ്റ്റായി പ്രവർത്തിക്കുന്നു.
ബ്രിട്ടനിലും, അയർലണ്ടിലും, ഇന്ത്യയിലും, ക്യാനഡയിലും പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികളിലും ആശുപത്രികളിലും ജോലി ചെയ്ത് ബ്രിട്ടനിലെ കേംബ്രിജ് യൂണിവേഴ്സിറ്റി, കിങ്ങ്സ് കോളേജ് തുടങ്ങിയ പ്രമുഖ യൂണിവേഴ്സിറ്റികളിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ ഹാർട്ട്ഫോഡ്ഷയർ NHS ട്രസ്റ്റിൽ കൺസൾട്ടന്റായി പ്രവർത്തിക്കുന്നു. കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യ രംഗത്ത് ഡോ. മിർസയുടെ ഗവേഷണം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |