SignIn
Kerala Kaumudi Online
Sunday, 28 April 2024 11.08 AM IST

ഫുട്‌ബോർഡിൽ നിന്ന് യാത്ര ചെയ്യവേ റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറിയിറങ്ങി നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

accident

ചെങ്കൽപ്പേട്ട്: ലോറി കയറിയിറങ്ങി നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് ചെങ്കൽപ്പേട്ടിലാണ് സംഭവം. ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. മോനിഷ്, കമലേഷ്, ധനുഷ് എന്നിവർ അപകടസ്ഥലത്ത് വച്ചും രഞ്ജിത്ത് എന്നയാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ ചെന്നൈ - തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് സംഭവം. വിദ്യാർത്ഥികൾ ബസിന്റെ ഫുട്‌ബോർഡിൽ നിന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു ലോറിയെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ചെറുതായി തട്ടി, തുടർന്ന് വെട്ടിച്ച് മാറ്റുന്നതിനിടെയാണ് ഫുട്‌ബോർഡിൽ നിന്നവർ പുറത്തേക്ക് തെറിച്ച് വീണത്. മരിച്ച നാല് വിദ്യാർത്ഥികളുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ACCIDENT, FOOR STUDENTS DIED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.