ന്യൂഡൽഹി : ആറ് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ. എം.എ. അബ്ദുൾ ഹക്കിം, വി.എം.ശ്യാംകുമാർ, ഹരിശങ്കർ വി. മേനോൻ, എസ്.മനു, എസ്. ഈശ്വരൻ, മനോജ് പി.എം എന്നിവരെയാണ് ശുപാർശ ചെയ്തത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മൂന്നംഗ കൊളീജിയത്തിന്റേതാണ് തീരുമാനം. അംഗീകാരത്തിനായി ഫയൽ കേന്ദ്രസർക്കാരിലേക്ക് അയച്ചു. 2023 ഡിസംബർ അഞ്ചിനാണ് ആറുപേരെയും കേരള ഹൈക്കോടതി ശുപാർശ ചെയ്തത്. മുഖ്യമന്ത്രിയും ഗവർണറും പേരുകൾ അംഗീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |