തിരുവനന്തപുരം: കോൺഗ്രസ് മത്സരിക്കുന്ന 16 മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഇന്ന് ചേരുന്ന അടിയന്തര കെ.പി.സി.സി നേതൃയോഗം അവലോകനം ചെയ്യും. കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി അദ്ധ്യക്ഷന്മാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ സമരങ്ങളെക്കുറിച്ചും ചർച്ച ചെയ്യും.
ന്യൂനപക്ഷങ്ങൾക്കിടയിൽ പൗരത്വ നിയമഭേദഗതിയുണ്ടാക്കുന്ന ചലനങ്ങൾ വിലയിരുത്തും. വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിച്ച സി.പി.എമ്മും ഇടതുപക്ഷവും നേടിയ മേൽക്കോയ്മ ആവർത്തിക്കാതിരിക്കാൻ കരുതലെടുക്കണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. തൃശൂർ, വടകര മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനുള്ള തീരുമാനങ്ങളും സ്വീകരിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |