SignIn
Kerala Kaumudi Online
Wednesday, 08 May 2024 2.42 PM IST

ചൂടിലും കൂസാതെ ആവേശം

udf

സാമുദായിക നേതാക്കളെ കണ്ട് മുരളീധരൻ

തൃശൂർ : മത സാമുദായിക നേതാക്കളെ സന്ദർശിച്ചും മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. ഇന്നലെ രാവിലെ മണലൂരിലും വൈകീട്ട് പുതുക്കാട് മണ്ഡലത്തിലുമായിരുന്നു പ്രചാരണം. രാവിലെ എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി.സദാനന്ദൻ, തൃശൂർ യൂണിയൻ ഭാരാവാഹികൾ എന്നിവരെ സന്ദർശിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസന്റും ഒപ്പമുണ്ടായിരുന്നു. തുടർന്ന് മണലൂർ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തി പ്രമുഖരെ സന്ദർശിച്ചു. നിയോജക മണ്ഡലം കൺവെൻഷനിലും പങ്കെടുത്തു. തുടർന്ന് വെങ്കിടങ്ങിൽ മണലൂർ നിയോജക മണ്ഡലം കൺവെൻഷൻ, വൈകിട്ട് അളഗപ്പനഗർ പഞ്ചായത്ത് കമ്മ്യൂണിഹാളിൽ നടന്ന പുതുക്കാട് നിയോജക മണ്ഡലം കൺവെൻഷൻ എന്നിവയിലും പങ്കെടുത്തു. തുടർന്ന് രാത്രി പത്ത് വരെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.

തൊഴിലാളികളെ നേരിൽക്കണ്ട് സുനിൽ കുമാർ

തൊഴിലാളികളെയും വിദ്യാർത്ഥികളെയും നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ച് വി.എസ്.സുനിൽ കുമാറിന്റെ പര്യടനം. ഇന്നലെ രാവിലെ പുതുക്കാട് നിയോജക മണ്ഡലത്തിൽ പര്യടനം നടത്തിയ സ്ഥാനാർത്ഥി കാളക്കല്ല് വികാസ് ക്രിയേഷൻസിലെ തൊഴിലാളികളെ സന്ദർശിച്ചു. തുടർന്ന്, കാർപെന്റാ മാർബോണിറ്റ കമ്പനിയിലെ തൊഴിലാളികളുടെ സ്‌നേഹസ്വീകരണം ഏറ്റുവാങ്ങി. പിന്നീട് മണ്ണംപേട്ട വളഞ്ഞൂപ്പാടം റിഫ്‌ളക്ഷൻ സ്റ്റുഡിയോയിലെ തൊഴിലാളികളെയും ഒമേഗ ക്രിയേഷൻ തൊഴിലാളികളെയും സന്ദർശിച്ചു. അളഗപ്പ നഗർ ത്യാഗരാജാർ പോളിടെക്‌നിക്ക് കോളേജ് യൂണിയന്റെ ആർട്‌സ് ഡേ ഉദ്ഘാടനം ചെയ്തു. പുതുക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത ശേഷമായിരുന്നു മടക്കം. കൺവെൻഷൻ ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്തു. തൃപ്രയാർ ശ്രീരാമ ക്ഷേത്രം മേൽശാന്തിയുടെ അമ്മയുടെ സപ്തതി ആഘോഷത്തിലും ആനപ്പാറ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാവടി മഹോത്സവത്തിലും പങ്കെടുത്തു.

റോഡ് ഷോയുമായി സുരേഷ് ഗോപി

രാവിലെ മുതൽ കോളനികളും ക്ഷേത്രങ്ങളും സന്ദർശിച്ച എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രവർത്തകരിൽ ആവേശം വിതറുന്ന റോഡ് ഷോയോടെയാണ് പര്യടനത്തിന് സമാപനം കുറിച്ചത്. പ്രവർത്തകർക്ക് ഒപ്പം നൃത്തം ചെയ്തും ആവേശത്തോടെയുമാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ രാവിലെ മുതൽ കപ്ലിങ്ങാട് ക്ഷേത്രം, പാവിട്ടക്കുളങ്ങര, എടക്കര അയ്യപ്പ സേവാസംഘം, മറൈൻ വേൾഡ്, അകലാട്, പെരിയമ്പലം കോളനികൾ, കൊഴപ്പാമഠം, കുണ്ടനി കോളനി, ആറ്റുപ്പുറം ബി.എം.എസ്, കെ.പി.നമ്പൂതിരിസ്, ശ്രീകൃഷ്ണ സേവാ ട്രസ്റ്റ്, മൂപ്പൻ കോളനി, വനിതാ സംഗമം എന്നിവയ്ക്ക് ശേഷമാണ് വൈകിട്ട് റോഡ് ഷോ നടത്തിയത്. ബി.ജെ.പി ജില്ലാ നേതാക്കൾ, പ്രാദേശിക നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, AAVESAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.