SignIn
Kerala Kaumudi Online
Sunday, 28 April 2024 5.03 AM IST

പൊന്മുടിയെ മന്ത്രിയാക്കണമെന്ന് സ്റ്റാലിൻ ; അറ്റോർണി  ജനറലിനോട്  നിയമോപദേശം തേടി ഗവർണർ

stalin

ചെന്നെെ: അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായിരുന്ന ഡിഎംകെ നേതാവ് കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഈ ആവശ്യം ഉന്നയിച്ച് ഗവർണർ ആർ എൻ രവിക്ക് മുഖ്യമന്ത്രി കത്തയച്ചു. രാവിലെ ഡൽഹിക്ക് പോയ ഗവർണർ അറ്റോർണി ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ നടത്തണമെന്നായിരുന്നു സ്റ്റാലിന്റെ ആവശ്യം ഇതിന് പിന്നാലെയാണ് ഗവർണർ ഡൽഹിയിലേക്ക് പോയ ഗവർണർ ശനിയാഴ്ച മടങ്ങിയെത്തുമെന്നാണ് സൂചന.

അനധികൃത സ്വത്ത് സമ്പാദനകേസിൽ പൊന്മുടി കുറ്റക്കാരനാണെന്ന മദ്രാസ് ഹെെക്കോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചതോടെയാണ് വീണ്ടും മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് പൊന്മുടി മന്ത്രി സ്ഥാനം രാജിവച്ചത്. സ്റ്റാലിൻ മന്ത്രി സഭയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു പൊന്മുടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TAMILNADU, MK STALIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.