തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം പൂർത്തിയാവുമ്പോൾ ബെവ്കോയുടെ വിറ്റുവരവ് 19,000 കോടിയിലേക്ക് എത്തുമെന്ന് പ്രതീക്ഷ. 2023 ഏപ്രിൽ മുതൽ 2024 മാർച്ച് 14 വരെ 18,160.29 കോടിയുടെ മദ്യമാണ് വിറ്റത്.കഴിഞ്ഞ സാമ്പത്തിക വർഷം 18,431.25 കോടിയായിരുന്നു വിറ്റുവരവ്.
2021-22 ലെ വരുമാനത്തിൽ (14,468.36 കോടി) നിന്ന് വൻ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ സാമ്പത്തിക വർഷം നടത്തിയത് .ഈ വർഷം ആ കുതിപ്പ് ഉണ്ടായില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 215.3 ലക്ഷം കെയ്സ് ഇന്ത്യൻ നിർമിത വിദേശ മദ്യം വിറ്റപ്പോൾ ഇക്കുറി മാർച്ച് 14 വരെ 212.68 ലക്ഷം കെയ്സാണ് വിറ്റത്.
മദ്യവില്പന
2023 ഏപ്രിൽ-2024 മാർച്ച്14 വരെ)
(ബ്രായ്ക്കറ്റിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റത്)
ഇന്ത്യൻ നിർമിത വിദേശ മദ്യം............212.68 ലക്ഷം കെയ്സ്(208.97)
ബിയർ........................................................101.48 ലക്ഷം കെയ്സ്(105.48)
വരുമാനം
(ഇതേ കാലയളവിൽ)
വിദേശ മദ്യവും ബിയറും ഉൾപ്പെടെ.....18,160.29 കോടി(17,634.92 )
ഈ വർഷം സർക്കാരിന് നൽകിയത്......15,826.98 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |