SignIn
Kerala Kaumudi Online
Sunday, 28 April 2024 11.18 AM IST

തെലങ്കാന ഗവർണർ രാജിവച്ചു; പുതുച്ചേരിയിലെ ഏക ലോക്‌സഭാ സീറ്റിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് വിവരം, നോട്ടമിട്ട് തമിഴ്‌നാടും

tamilisai-soundararajan

ഹൈദരാബാദ്: തെലങ്കാന ഗവർണറും പുതുച്ചേരി ലെഫ്‌റ്റന്റ് ഗവർണറുമായ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നാണ് സൂചന. ഗവർണർ പദവിക്ക് മുൻപ് ബിജെപി തമിഴ്‌നാട് ഘടകം അദ്ധ്യക്ഷയായിരുന്നു.

2019ലാണ് തെലങ്കാനയുടെ രണ്ടാമത്തെ ഗവർണറായി 62കാരിയായ തമിഴിസൈ ചുമതലയേറ്റത്. 2021 ഫെബ്രുവരിയിൽ പുതുച്ചേരിയുടെ ലെഫ്‌റ്റന്റ് ഗവർണറായി അധിക ചുമതലയും നൽകി. കോൺഗ്രസിന്റെ കൈവശമുള്ള പുതുച്ചേരിയിലെ ഏക ലോക്‌സഭാ സീറ്റിൽ നിന്ന് തമിഴിസൈ മത്സരിക്കുമെന്നാണ് വിവരം. തമിഴ്‌നാട്ടിലെ മൂന്ന് ലോക്‌സഭാ സീറ്റുകളിൽ ഒന്നിൽ മത്സരിക്കുമെന്നും അഭ്യൂഹമുണ്ട്. ഡിഎംകെയുടെ കനിമൊഴിക്കെതിരായി തൂത്തുക്കുടിയിൽ നിന്ന് മത്സരിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

2019ൽ തമിഴിസൈ തൂത്തുക്കുടിയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2009ൽ ചെന്നൈ നോർത്ത് സീറ്റിൽ നിന്ന് മത്സരിച്ചപ്പോഴും വിജയം കണ്ടില്ല. ഡിഎംകെയുടെ ടി കെ എസ് ഇളങ്കോവനോടാണ് അന്ന് പരാജയപ്പെട്ടത്. മൂന്ന് പ്രാവശ്യം തമിഴ്‌നാട് നിയമസഭയിലും മത്സരിച്ചിരുന്നു. 2006ൽ രാധാപുരത്തുനിന്നും 2011ൽ വേളാച്ചേരിയിൽ നിന്നും 2016ൽ വിരുഗംപാക്കത്തുനിന്നുമാണ് മത്സരിച്ചത്. എന്നാൽ മൂന്നുപ്രാവശ്യവും വിജയിക്കാനായില്ല. ഡിഎംകെയോടും എഐഡിഎംകെയോടുമാണ് അന്ന് തോറ്റത്.

ഗവർണർ പദവിയിലിരിക്കെ അന്ന് അധികാരത്തിലിരുന്ന ബിആർഎസ് സർക്കാരുമായി തമിഴിസൈ ഇടയ്ക്കിടെ ഏറ്റുമുട്ടിയിരുന്നു. ബില്ലുകളിൽ ഒപ്പിടാൻ കാലതാമസം വരുത്തുന്നുവെന്ന് കാട്ടി ബിആർഎസ് സർക്കാർ തമിഴിസൈയ്ക്കെതിരായി സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TAMILISAI SOUNDARARAJAN, TELANGANA, GOVERNOR, RESIGNED, BJP, LOKSABHA ELECTION, PUDUCHERRY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.