SignIn
Kerala Kaumudi Online
Saturday, 27 April 2024 1.22 PM IST

ഈ നക്ഷത്രക്കാർ വീട്ടിലുണ്ടോ? വരുന്ന ആറ് ദിവസം നിർണായകം

astro

ജ്യോതിഷപരമായി വരും ദിവസങ്ങളിൽ ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഇവർക്ക് സാമ്പത്തികപരമായും ജോലിരപരമായും അനുകൂലമായ സമയമാണ്. വിദ്യാർത്ഥികളാണ് നിങ്ങളെങ്കിൽ മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കാൻ സാധിക്കും. ഈ നക്ഷത്രക്കാർ ആരൊക്കെയാണെന്നും അവർക്കുണ്ടാകാൻ പോകുന്ന സൗഭാഗ്യങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.

അശ്വതി

അവഗണിച്ചവർ പോലും നിങ്ങളെ പ്രശംസിക്കും. തൊഴിൽ രംഗത്ത് മാറ്റം സംഭവിക്കും. കുടുംബത്തിന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ സാധിക്കും. സാമ്പത്തികമായ പ്രശ്നങ്ങൾക്കെല്ലാം അയവുണ്ടാകും.

ഭരണി

കച്ചവടക്കാർക്ക് ഉപഭോക്താക്കളിൽ നിന്ന് പ്രീതി ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ധനപരമായ നേട്ടങ്ങൾ കൈവരിക്കും. ചിന്തിച്ച് മാത്രം പ്രവർത്തിക്കുക.

മകയിരം

സന്തോഷകരമായ ദിനങ്ങളാണ് വന്നുചേരാൻ പോകുന്നത്. ആഗ്രഹിച്ച വ്യക്തികളെ കണ്ടുമുട്ടും. ഉപരിപഠനവുമായി ബന്ധപ്പെട്ട് അനുകൂല സമയം. യാത്രകൾ വേണ്ടിവരും. ചെലവ് വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. വാഹനങ്ങൾ വാങ്ങും. വായ്‌പകൾ ലഭിക്കും.

പുണർതം

അഭിമുഖങ്ങളിൽ തിളങ്ങാൻ സാധിക്കും. ചില കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്ക് അനുകൂലമാണ് സമയം. ധനപരമായ നേട്ടങ്ങൾക്ക് സാദ്ധ്യത ഏറെയാണ്. സമ്മാനം ലഭിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്.

ഉത്രം

എതിർപ്പുകളെ അവഗണിച്ച് മുന്നേറി ലക്ഷ്യത്തിലെത്താൻ നിങ്ങൾക്ക് സാധിക്കും. ബിസിനസിൽ ശോഭിക്കും. വരുമാനം വർദ്ധിക്കും. പിണങ്ങിയ സുഹൃത്തുക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയം. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. മംഗളകർമങ്ങളിൽ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY, MALAYALAM ASTROLOGY, VISWASAM
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.