കൊച്ചി: തനിമ കലാസഹാത്യവേദിയുടെ പതിനഞ്ചാമത് സാഹിത്യ പുരസ്കാരം 'നിർമ്മിതബുദ്ധി കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം' എന്ന പുസ്തകത്തിന് സമ്മാനിക്കുമെന്ന് തനിമ സംസ്ഥാന പ്രസിഡന്റ് ആദം അയൂബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2018 മുതൽ 2013 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച വിവരസാങ്കേതിക വിജ്ഞാനീയം വിഷയമാക്കിയുള്ള മലയാള പുസ്തകങ്ങളാണ് അവാർഡിന് പരിഗണിച്ചത്. ആലപ്പുഴ സ്വദേശിയും യു.കെയിലെ ബെൽഫാസ്റ്റിൽ ക്വീൻസ് സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ പി. ദീപക്ക് ആണ് ഗ്രാന്ഥകാരൻ. 10,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ജൂൺ അവസാവാരം എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |