തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര കിളിയോടുള്ള ഒരു വീട്ടിലാണ് വാവ സുരേഷും സംഘവും എത്തിയത്. വീടിന് പുറകിലായി മൂർഖൻ പാമ്പ് ഇരിക്കുന്നുവെന്ന് പറഞ്ഞാണ് വാവ സുരേഷിന് കാൾ വന്നത്. എന്നാൽ സംഘം സ്ഥലത്ത് എത്തുന്നതിനിടയിൽ മൂർഖൻ ഒരു മാളത്തിൽ കയറി ഒളിച്ചു. വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. മണ്ണ് വെട്ടിമാറ്റിയതും മാളത്തിനകത്ത് ഇരുന്ന മൂർഖൻ പാമ്പിനെ കണ്ടു. ചെറിയ പെൺ മൂർഖൻ പാമ്പാണ് ഇതെന്ന് വാവ പറഞ്ഞു. മുട്ടയിട്ട പാമ്പാണ്, 14മുട്ട വരെ ഇടാൻ ഈ പാമ്പിന് കഴിയുമെന്ന് പറഞ്ഞ് വാവ മുട്ട അന്വേഷിക്കാൻ വീണ്ടും മണ്ണ് വെട്ടിമാറ്റി നോക്കി. പക്ഷേ മുട്ട കണ്ടിട്ടില്ല.
ഇതിനിടയിൽ പഴവങ്ങാടി ഗണപതി കോവിലിന് മുന്നിലുള്ള കടയിൽ നിന്ന് കാൾ എത്തി. പതിവായി കടയിൽ നിന്ന് കദളിപ്പഴം കാണുന്നില്ല. കടയിലെ ഹോളുകൾ എല്ലാം നെറ്റ് വച്ച് അടച്ചു. അങ്ങനെ കദളിപ്പഴം മോഷ്ടാവായ മരപ്പട്ടിയെ കണ്ട് പിടിച്ചു. സ്ഥലത്ത് എത്തിയ വാവ മരപ്പട്ടിയെ പിടികൂടാനുള്ള തയ്യാറെടുപ്പിലാണ്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |