SignIn
Kerala Kaumudi Online
Saturday, 27 April 2024 12.49 PM IST

അഞ്ച് വർഷം മതി നിക്ഷേപിച്ച തുക 15 ലക്ഷമാകും, ജീവിതം സുരക്ഷിതമാക്കാൻ ഈ പദ്ധതി സൂപ്പറാണ്

money

ഭാവി കൂടുതൽ സുരക്ഷിതമാക്കാൻ പലതരത്തിലുളള നിക്ഷേപ പദ്ധതികളിൽ ചേരുന്നവരാണ് ഒട്ടുമിക്കവരും. നിക്ഷേപിക്കുന്ന പണത്തെക്കാൾ കൂടുതൽ തുക ഒരു നിശ്ചിതകാലം കഴിഞ്ഞ് കിട്ടുകയാണെങ്കിൽ അതല്ലേ കുറച്ച് കൂടി നല്ലത്. സാധാരണ സർക്കാർ ജോലികളിൽ നിന്നും സ്വകാര്യ കമ്പനികളിൽ നിന്നും വിരമിച്ചവർ ലഭിക്കുന്ന പിഎഫ് തുകയും പെൻഷനുമെല്ലാം സ്ഥിര നിക്ഷേപമായി (ഫിക്സഡ് ഡെപ്പോസി​റ്റ്) ബാങ്കുകളിൽ നിക്ഷേപിക്കുകയാണ് പതിവ്.

നിക്ഷേപകന് സൗകര്യത്തിനനുസരിച്ച് ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ സ്ഥിരനിക്ഷേപം നടത്താനുളള പദ്ധതികൾ ഇന്ന് പല ബാങ്കുകളിലുമുണ്ട്. എന്നാൽ സുരക്ഷിതമായ നിക്ഷേപങ്ങൾക്ക് നാഷണൽ സേവിംഗ്സ് സർട്ടിഫിക്ക​റ്റ്(എൻഎസ്‌സി) പദ്ധതിയിൽ ചേരുന്നതാണ് കൂടുതൽ ഉത്തമം. ഈ പദ്ധതി തപാൽ വകുപ്പിന്റെ കീഴിൽ വരുന്നതാണ്.എൻഎസ്‌സിയിൽ ചേരുകയാണെങ്കിൽ നിക്ഷേപ തുകയുടെ 7.7 ശതമാനം വരെ പ്രതിവർഷം പലിശയിനത്തിൽ ലഭിക്കും. ആദായനികുതി വകുപ്പിന്റെ സെക്ഷൻ 80 സി അനുസരിച്ചാണിത്.

എൻഎസ്‌സിയുടെ പലിശയെക്കുറിച്ച് കൂടുതലറിയാം

നിക്ഷേപകൻ ഒരു വർഷത്തെ സ്ഥിരനിക്ഷേപ പദ്ധതിയിലാണ് ചേരുന്നതെങ്കിൽ തുകയുടെ 6.9 ശതമാനം പലിശ ലഭിക്കുന്നതാണ്. രണ്ട് വർഷത്തെ പദ്ധതിയിലാണ് ചേരുന്നതെങ്കിൽ 7.0 ശതമാനം പലിശയും മൂന്ന് വർഷത്തെ പദ്ധതിയിലാണെങ്കിൽ 7.1 ശതമാനം പലിശയും അഞ്ച് വർഷത്തെ പദ്ധതിയിലാണെങ്കിൽ 7.5 ശതമാനം പലിശയും ലഭിക്കും.ഉദാഹരണത്തിന് നിങ്ങൾ പത്ത് ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ ഒരു വർഷം കൊണ്ട് 10,70,806 രൂപയും രണ്ട് വർഷം കൊണ്ട് 11,48,882 രൂപയും മൂന്ന് വർഷം കൊണ്ട് 12,35,075 രൂപയും അഞ്ച് വർഷം കൊണ്ട് 14,49,948 രൂപയും ലഭിക്കും.

പദ്ധതിയിൽ ചേരാൻ യോഗ്യതയുളളവർ ആരൊക്കെ?

1. ഇന്ത്യൻ പൗരൻമാർക്കാണ് ഈ പദ്ധതിയിൽ ചേരാൻ അവസരം.

2. പ്രായപരിധി ബാധകമല്ല.
3. എല്ലാ വിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പദ്ധതിയിൽ ചേരാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, SCHEME
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.