SignIn
Kerala Kaumudi Online
Sunday, 28 April 2024 11.25 PM IST

മഹേഷ് നാരായണന്റെ മമ്മൂട്ടി ചിത്രത്തിൽ സുരേഷ് ഗോപിയും

x

- ചിത്രീകരണം ഏപ്രിലിൽ

മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നീ വൻതാരനിരയിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സുരേഷ് ഗോപിയും. ചിത്രത്തിൽ സുപ്രധാന വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. യു.എസിലും യു.കെയിലും ഡൽഹിയിലുമായാണ് ചിത്രീകരണം. തൊണ്ണൂറു ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. ആന്റോ ജോസഫും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ചേർന്നാണ് നിർമ്മാണം.മമ്മൂട്ടിയും മഹേഷ് നാരായണനും ഇതാദ്യമായാണ് ഒരുമിക്കുന്നത്. മഹേഷ് നാരായണ ന്റെ കഴിഞ്ഞ ചിത്രമായ അറിയിപ്പിൽ കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. ഇടവേളയ്ക്കുശേഷമാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരുമിക്കുന്നത്. ന്യൂഡൽഹി,​ നായർസാബ്,​ ഒരു സി .ബി.എെ ഡയറിക്കുറിപ്പ്,​ ഒരു വടക്കൻ വീരഗാഥ തുടങ്ങി നിരവധി ചിത്രങ്ങളിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരുമിച്ചിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത ദി കിംഗ് ആൻഡ് ദ കമ്മിഷണർ സിനിമയിലാണ് ഇരുവരും ഒടുവിൽ ഒന്നിച്ച് അഭിനയിച്ചത്.അതേസമയം ടർബോ ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. മേയ് 9ന് ടർബോ റിലീസ് ചെയ്യും. പോക്കിരി രാജാ,​ മധുരാജാ എന്നീ ചിത്രങ്ങൾക്കുശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒരുമിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നി‌ർമ്മാണം. സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന വരാഹം ആണ് ചിത്രീകരണം പൂർത്തിയായ സുരേഷ് ഗോപി ചിത്രം. പ്രാചി തെഹ്ളലാൻ,​ നവ്യ നായർ എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOTTY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.