തിരുവനന്തപുരം: ഏഴ് രാജ്യങ്ങളിലെ ഓഫീസുകൾക്ക് മികച്ച തൊഴിലിട പദവി സ്വന്തമാക്കി ടെക്നോപാർക്കിലെ ഐ.ബി.എസ്.സോഫ്റ്റ‌്‌വെയറിന് ശ്രദ്ധേയ നേട്ടം. 1992ൽ സ്ഥാപിച്ച ഗ്രേറ്റ് പ്ലേസ് ടു വർക്ക് എന്ന ഏജൻസിയുടെ അവാർഡാണ് യു.എ.ഇ, അമേരിക്ക, കാനഡ, ബ്രിട്ടൻ, ജപ്പാൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ലഭിച്ചത്. ഇന്ത്യയിലെ 1400 ൽ പരം സ്ഥാപനങ്ങളും 22 ഓളം വ്യവസായങ്ങളും ഉൾപ്പെടെ ലോകത്തെമ്പാടുമായി അറുപതോളം രാജ്യങ്ങളിൽ 10 കോടിയിലധികം ജീവനക്കാരുമായി ആശയവിനിമയം നടത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
സുസ്ഥിര വരുമാനം, മികച്ച തൊഴിൽ അന്തരീക്ഷം, സമഭാവനയോടു കൂടിയുള്ള സമീപനം, വിജ്ഞാനസമ്പാദനത്തിനുള്ള അവസരം തുടങ്ങിവയാണ് ജീവനക്കാർക്ക് നൽകുന്നതെന്ന് ഐ.ബി.എസ് സോഫ്റ്റ‌്‌വെയർ എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ.മാത്യൂസ് പറഞ്ഞു. ട്രാവൽക്രൂസ്, എയർലൈൻ വ്യവസായത്തിൽ പുതുതലമുറ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച് ഉപഭോക്താക്കളുടെ യാത്രാ ബുക്കിംഗ് അനുഭവം ഐ.ബി.എസ് ലളിതവും മികച്ചതുമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |