SignIn
Kerala Kaumudi Online
Friday, 10 May 2024 4.33 PM IST

സൂപ്പർസ്റ്റാർ ചിത്രത്തിൽ പാ‌ർട്ടി ചിഹ്നം ,​ പവൻ കല്യാൺ ചിത്രം തിര‍‌ഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണത്തിൽ

d

തെലുങ്ക് സൂപ്പർതാരവും ജനസേന പാർട്ടി പ്രസിഡന്റുമായ പവൻ കല്യാണിന്റെ ഏറ്റവും പുതിയ ചിത്രം വിവാദത്തിൽ. കഴിഞ്ഞ ദിവസമാണ് പവൻ കല്യാൺ നായകനായ ഉസ്താദ് ഭഗത്‌സിംഗ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ടീസറിലെ ഒരു മാസ് രംഗമാാണ് വിവാദത്തിനിടയാക്കിയത്.

ടീസറിലെ പൊലീസ് സ്റ്റേഷൻ രംഗത്തിൽ ജനസേനാ പാർട്ടിയുടെ ചിഹ്നമായ ഗ്ലാസ് ഉൾപ്പെടുത്തിയിട്ടുണ്ട്. വില്ലൻ കഥാപാത്രം സ്റ്റേഷൻ രംഗത്തിൽ ഈ ഗ്ലാസ് നിലത്തിട്ട് തകർക്കുന്നുണ്ട്. തകർന്ന ഗ്ലാസിന്റെ കഷണമെടുത്ത് ഈ ഗ്ലാസ് പ്രതിനിധീകരിക്കുന്നത് നമ്മുടെ വലുപ്പമല്ല,​ നമ്മുടെ സൈന്യത്തെയാണ്,​ അദൃശ്യമായ സൈന്യത്തെ എന്ന് നായകനായ പവൻ കല്യാൺ പറയുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ടീസർ പുറത്തിറക്കിയത് ജനങ്ങളെ സ്വാധീനിക്കുമെന്ന് പ്രതിപക്ഷ പാർട്ടിയിലുള്ളവർ ആരോപിച്ചു. പൊട്ടിയ ഗ്ലാസ് ഉയർത്തിപ്പിടിച്ചുള്ള നായകന്റെ പ്രകടനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വകുപ്പിൽ പെടുമെന്നും അവർ പറയുന്നു. അതേസമയം പരസ്യത്തിനായി ഗ്ലാസ് ഉയർത്തിപ്പിടിക്കുന്നത് രാഷ്ട്രീയ പരസ്യമായി കണക്കാക്കുമെന്ന് ആന്ധ്രപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ മുകേഷ് കുമാർ മീണ വ്യക്തമാക്കി. ഇത്തരം പരസ്യങ്ങൾക്ക് മുൻകൂർ അനുമതി ആവശ്യമാണ്. ഇതൊരു രാഷ്ട്രീയ പരസ്യമാണെങ്കിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് നോട്ടീസ് നൽകും. അവർക്ക് പ്രീസർട്ടിഫിക്കേഷന് അപേക്ഷിക്കേണ്ടി വരുമെന്നും മുകേഷ് കുമാർ മീണ പറഞ്ഞു. ടീസർ പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറെടുത്തിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഹരീഷ് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉസ്താദ് ഭഗത് സിംഗ്. തമിഴിലെ സൂപ്പർഹിറ്റ് ചിത്രം തെരിയുടെ റീമേക്കാണ്ത്. ശ്രീലീലയാണ് നായിക. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രത്തിന്റെ നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PAWAN KALYAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.