SignIn
Kerala Kaumudi Online
Saturday, 27 July 2024 8.09 AM IST

ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ പൗർണമിക്കാവ് സത്യമംഗലം മുതൽ അട്ടപ്പാടിവരെ, 216 പേർക്ക് നാളെ മാംഗല്യം

p

തിരുവനന്തപുരം: അസാധാരണവും അവിസ്മരണീയവുമായ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയാകാനുള്ള ഒരുക്കത്തിലാണ് വെങ്ങാനൂർ ചാവടിനട പൗർണമിക്കാവ് ക്ഷേത്രം. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ ആദിവാസി ഊരുകളിലെ 216 പേർ നാളെ പുതിയ ജീവിതത്തിലേക്ക് കടക്കും.108 ആദിവാസി യുവതികൾക്ക് അവരുടെ ഊരുകളിൽ നിന്ന് തന്നെ കണ്ടെത്തിയ വരൻമാർ താലി ചാർത്തും. രാജ്യത്ത് ഇത്തരമൊരു വിവാഹം ആദ്യമാണെന്ന് സംഘാടകർ പറയുന്നു. പൗർണമിക്കാവും ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസും ചേർന്നാണ് മഹത്തായ സാമൂഹ്യ പ്രവർത്തനം നടത്തുന്നത്.

കർണാടകയിലെ സത്യമംഗലം വനമേഖലയിൽ നിന്ന് 84 പേർ, മഹാരാഷ്ട്രയിൽ നിന്ന് 34, ഷോളയൂർ, അട്ടപ്പാടി, ആനകെട്ടി മേഖലയിൽ നിന്ന് 72, ഇടുക്കി, കട്ടപ്പന, കോവിൽമല ഭാഗത്തെ 26 എന്നിങ്ങനെയാണ് നാളെ വിവാഹിതരാകുന്നവർ. 216 പേരുടെ മംഗല്യമഹോത്സവത്തിനും അതിനോടനുബന്ധിച്ചുള്ള മഹാ മഹാ ത്രിപുരസുന്ദരി ഹോമത്തിനും ഇന്ന് തുടക്കമാകും. ഹോമത്തിന്റെ മുഖ്യആചാര്യൻ 1008 മഹാമണ്ഡലേശ്വർ ശ്രീ ശ്രീ കൈലാസപുരി സ്വാമി ഇന്നലെ പൗർണമിക്കാവിലെത്തി. വധൂവരൻമാരും കുടുംബാംഗങ്ങളും ഇന്ന് ഉച്ചയോടെ തലസ്ഥാനത്ത് എത്തിത്തുടങ്ങും. ഇവരുടെ യാത്ര പൂർണമായും പൗർണമിക്കാവിന്റെ ചെലവിലാണ്. ഇവർക്ക് താമസിക്കാൻ തലസ്ഥാനത്ത് 450 മുറികളും ഒരുക്കിയിട്ടുണ്ട്.

പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ, അച്യുത ഭാരതി സ്വാമിയാർ, ശ്രീ ഹരിഹര ദേശിക സ്വാമികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഇന്ന് രാവിലെ 10 മുതൽ 1008 പേർ പങ്കെടുക്കുന്ന സമൂഹ ദേവീമാഹാത്മ്യ പാരായണ യജ്ഞം നടക്കും. നാളെ രാവിലെ 11.45നും 12.45നും മദ്ധ്യേയാണ് വിവാഹം. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയും പന്തളംകൊട്ടാരത്തിലെ മകം തിരുനാൾ കേരളവർമ്മ രാജയും വിശിഷ്ടാതിഥികളാകും.
വധൂവരൻമാർക്ക് വിവാഹ വസ്ത്രങ്ങൾ,​ താലിമാല,​ മറ്റ് അവശ്യ ആഭരണങ്ങൾ എന്നിവയും ഒരുമാസത്തെ വീട്ടുസാധനങ്ങളും നൽകും. ഇത് കൂടാതെ ഇവ‌ർക്ക് ജോലി ലഭ്യമാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ഉറപ്പാക്കുമെന്ന് സമൂഹവിവാഹത്തിന്റെ മുഖ്യസംഘാടകനായ എം.എസ്. ഭുവനചന്ദ്രൻ പറഞ്ഞു.

1600 അപേക്ഷകൾ

 സമൂഹവിവാഹത്തിനായി പൗർണമിക്കാവിൽ ലഭിച്ച അപേക്ഷകൾ 1600

 അതിൽ നിന്നാണ് 216 പേരെ തിരഞ്ഞെടുത്തത്

 ബാക്കിയുള്ളവർക്ക് വരും വർഷങ്ങളിൽ സഹായം ഉറപ്പാക്കും

 അതാത് ഊരുകളിലെത്തി അപേക്ഷകരുടെ വിവാഹം നടത്തികൊടുക്കും

പൗ​ർ​ണ്ണ​മി​ക്കാ​വി​ൽ​ ​ഇ​ന്ന്
മ​ഹാ​മ​ഹാ​ ​ത്രി​പു​ര​ ​സു​ന്ദ​രീ​ ​ഹോ​മം


തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ത്യ​യു​ടെ​ ​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​നാ​ളെ​ ​ന​ട​ക്കു​ന്ന​ ​സ​മൂ​ഹ​ ​ആ​ദി​വാ​സി​ ​മാം​ഗ​ല്യ​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​ഇ​ന്ന് ​രാ​വി​ലെ​ ​മു​ത​ൽ​ ​പൗ​ർ​ണ്ണ​മി​ക്കാ​വ് ​ശ്രീ​ ​ബാ​ല​ത്രി​പു​ര​ ​സു​ന്ദ​രീ​ ​ദേ​വീ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​മ​ഹാ​ ​മ​ഹാ​ ​ത്രി​പു​ര​ ​സു​ന്ദ​രീ​ ​ഹോ​മം​ ​ആ​രം​ഭി​ക്കും.​ ​ധ​ന​ല​ക്ഷ്മി​ ​ഗ്രൂ​പ്പ് ​ഒ​ഫ് ​ക​മ്പ​നീ​സും​ ​വി​ഴി​ഞ്ഞം​ ​വെ​ങ്ങാ​നൂ​ർ​ ​പൗ​ർ​ണ്ണ​മി​ക്കാ​വും​ ​സം​യു​ക്ത​മാ​യാ​ണ് ​സ​മൂ​ഹ​ ​ആ​ദി​വാ​സി​ ​മാം​ഗ​ല്യം​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
മ​ഹാ​ ​മ​ഹാ​ ​ത്രി​പു​ര​ ​സു​ന്ദ​രീ​ ​ഹോ​മ​ത്തി​ന് ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ക്കാ​നാ​യി​ ​അ​ഘോ​രി​ക​ളു​ടെ​ ​മ​ഹാ​കാ​ൽ​ ​ബാ​ബ​യാ​യ​ ​കൈ​ലാ​സ​പു​രി​ ​സ്വാ​മി​യും​ ​മ​ധു​ര​ ​ആ​ധീ​ന​ത്തി​ന്റെ​ ​മ​ഠാ​ധി​പ​തി​യാ​യ​ ​ശ്രീ​ ​ഹ​രി​ഹ​ര​ ​ദേ​ശി​ക​ ​സ്വാ​മി​ക​ളും​ ​ത്രി​പു​രാ​ന്ത​ക​ ​ശി​വ​ക്ഷേ​ത്ര​ത്തി​ലെ​ ​മു​ഖ്യ​പു​രോ​ഹി​ത​നാ​യ​ ​ശി​വാ​ചാ​ര്യ​ർ​ ​ഭാ​ഗ്യ​രാ​ജും​ ​പൗ​ർ​ണ്ണ​മി​ക്കാ​വി​ൽ​ ​എ​ത്തി.​ ​ശ്രീ​പ​ത്മ​നാ​ഭ​ ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​പു​ഷ്പാ​ഞ്ജ​ലി​ ​സ്വാ​മി​മാ​രാ​യ​ ​പ​ര​മേ​ശ്വ​ര​ ​ബ്ര​ഹ്മാ​ന​ന്ദ​ ​തീ​ർ​ത്ഥ​യും​ ​പ്രൊ​ഫ.​ ​അ​ച്യു​ത​ഭാ​ര​തി​ ​സ്വാ​മി​യാ​റും​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ക്കു​ന്ന​വ​രി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു.
രാ​വി​ലെ​ ​നാ​ല​ര​ ​മു​ത​ൽ​ ​രാ​ത്രി​ 10​ ​മ​ണി​ ​വ​രെ​ ​ക്ഷേ​ത്ര​ന​ട​ ​തു​റ​ന്നി​രി​ക്കും.​ ​ഭ​ക്ത​ർ​ക്ക് ​പൂ​ജ​ക​ളും​ ​വ​ഴി​പാ​ടു​ക​ളും​ ​മു​ട​ക്ക​മി​ല്ലാ​തെ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​രാ​ത്രി​ ​വ​രെ​ ​ന​ട​ത്താം.​ ​ഇ​ന്ന് ​രാ​വി​ലെ​ ​മു​ത​ൽ​ 1008​ ​പേ​ർ​ ​ചേ​ർ​ന്നു​ചൊ​ല്ലു​ന്ന​ ​ദേ​വി​ ​മാ​ഹാ​ത്മ്യ​ ​പാ​രാ​യ​ണ​ ​യ​ജ്ഞ​വും​ ​രാ​വി​ലെ​ 7​ ​മ​ണി​ ​മു​ത​ൽ​ ​രാ​ത്രി​ 12​ ​മ​ണി​ ​വ​രെ​ ​ഇ​ട​വേ​ള​ക​ളി​ല്ലാ​തെ​ ​അ​ന്ന​ദാ​ന​വും​ ​ഉ​ണ്ടാ​യി​രി​ക്കും.
ഇ​ന്ന് ​വൈ​കു​ന്നേ​രം​ 5​ ​മ​ണി​ ​മു​ത​ൽ​ ​ചേ​ങ്കോ​ട്ടു​കോ​ണം​ ​ശ്രീ​ ​മ​ഹാ​പ​ത്മ​ ​തി​രു​വാ​തി​ര​ ​സം​ഘം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​നൃ​ത്താ​വി​ഷ്‌​കാ​ര​വും​ 6​ ​മു​ത​ൽ​ ​മ​ല​യി​ൻ​കീ​ഴ് ​ഭാ​വ​ശ്രീ​ ​ന​ട​ന​കേ​ന്ദ്ര​ത്തി​ന്റെ​ ​ക്ലാ​സി​ക്ക​ൽ​ ​ഡാ​ൻ​സും​ ​ഉ​ണ്ടാ​യി​രി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POURNAMIKKAVU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.