ബംഗളൂരു: കോൺഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായിരുന്ന അന്തരിച്ച ടി.ജോണിന്റെ മകൻ ഡോ. തോമസ് ജോൺ ബി.ജെ.പിയിലേക്ക്. ബംഗളൂരുവിലെ ടി ജോൺ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയാണ് ഡോ. തോമസ് ജോൺ. നാളെ ബംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി അംഗത്വം സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ സമഗ്ര വികസനത്തിന് നരേന്ദ്ര മോദിയെ പോലുള്ള ശക്തരായ നേതൃത്വം അനിവാര്യമാണെന്നും അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശക്തി പകരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും തോമസ് ജോൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |