കോട്ടയം: മണർകാട് ദേവീ ക്ഷേത്രത്തിൽ തൊഴുതായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ ഇന്നലെ തുടങ്ങിയത്. ഭക്തരുടെ അനുഗ്രഹം വാങ്ങി വോട്ടുറുപ്പിച്ചു. പിന്നീട് മറ്റക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ എത്തിയ സ്ഥാനാർത്ഥിയെ ക്ഷേത്ര ഭാരവാഹികൾ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ശേഷം സേവാ ഭാരതി ജില്ലാ പ്രസിഡന്റ് എം.എ.രാജീവിനെ വസതിയിലെത്തി സന്ദർശിച്ചു.
മറ്റക്കര ശ്രീ രാമകൃഷ്ണാശ്രമത്തിലെത്തി സ്വാമി വിശുദ്ധാനന്ദയുടെ അനുഗ്രഹവും വാങ്ങി. ശ്രീ നാരായണപുരം ക്ഷേത്രം മുൻ ദേവസ്വം പ്രസിഡന്റ് വാരിക്കോട്ട് രാമകൃഷ്ണനെയും വസതിയിലെത്തി സന്ദർശിച്ചു. ജനസംഘം സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിൽ എത്തി അനുഗ്രഹം വാങ്ങി. ശ്രീ നാരായണപുരം ക്ഷേത്രം മുൻ ദേവസ്വം പ്രസിഡന്റ് വാരിക്കാട്ട് രാമകൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |