ന്യൂഡൽഹി: രാജസ്ഥാൻ, തമിഴ്നാട് സംസ്ഥാനങ്ങളിലെ അഞ്ചു ലോക്സഭ സ്ഥാനാർത്ഥികളുടെ പേരുകളുമായി കോൺഗ്രസ് ആറാം പട്ടിക പുറത്തിറക്കി. രാജസ്ഥാനിലെ നാലു സീറ്റുകളിലേയും തമിഴ്നാട്ടിൽ ഒരിടത്തേയും സ്ഥാനാർത്ഥിയെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.
കോൺഗ്രസിൽ ചേർന്ന മുൻ ബി.ജെ.പി നേതാവ് പ്രഹ്ലാദ് ഗുഞ്ചൽ കോട്ടയിൽ ലോക്സഭ സ്പീക്കർ ഓം ബിർളയെ എതിരിടും. രാമചന്ദ്ര ചൗധരി (അജ്മീർ), സുദർശൻ റാവത്ത് (രാജ്സമന്ദ്), ഡോ. ദാമോദർ ഗുർജർ (ഭിൽവാര) എന്നിവരാണ് രാജസ്ഥാനിലെ മറ്റ് സ്ഥാനാർത്ഥികൾ. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ അഡ്വ. സി.റോബർട്ട് ബ്രൂസ് മത്സരിക്കും. 25 സീറ്റുകളുള്ള രാജസ്ഥാനിൽ ഏപ്രിൽ 19, 26 തീയതികളിൽ രണ്ടുഘട്ടമായും തമിഴ്നാട്ടിൽ 39 സീറ്റുകളിലേക്ക് ഏപ്രിൽ 19നുമാണ് വോട്ടെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |