SignIn
Kerala Kaumudi Online
Saturday, 27 April 2024 11.53 AM IST

യുവതിയെ വെട്ടിയ പ്രതി ഗോവയിൽ അറസ്റ്റിൽ

farook

കൊച്ചി: സ്നേഹബന്ധത്തിൽ നിന്ന് പിന്മാറിയ ബംഗാളി യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽപ്പോയ യുവാവിനെ ഗോവയിൽ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡ് പ്രേംനഗർ സ്വദേശി ഫറൂക്ക് ആണ് (25) എറണാകുളം ടൗൺ നോർത്ത് പൊലീസിന്റെ പിടിയിലായത്.

2022 ഡിസംബർ 3ന് കലൂർ ആസാദ് റോഡിൽ യുവതിയെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. യുവതി വാടകയ്‌ക്ക് താമസിച്ചിരുന്ന സ്ഥലത്തെത്തിയ പ്രതി വാക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽപ്പോയി.

കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്. സുദർശന്റെ നിർദ്ദേശപ്രകാരം പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LADY ATTACK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.