SignIn
Kerala Kaumudi Online
Sunday, 28 April 2024 8.03 AM IST

ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; സ്‌ത്രീയുൾപ്പെടെ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

chhattisgarh

റായിപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്‌ത്രീയടക്കം ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ചികുർഭട്ടി, പുഷ്പക എന്നീ വനമേഖലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇവിടെ ഇനിയും തെരച്ചിൽ നടത്തുകയാണെന്ന് ബസ്തർ റേഞ്ച് ഇൻസ്‌പെക്ടർ സുന്ദർരാജ് പി പറഞ്ഞു.

'പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. ഡിസ്‌ട്രിക്റ്റ് റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), എലെെറ്റ് യൂണിറ്റ് കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) എന്നീ യൂണിറ്റുകളെയാണ് ഓപ്പറേഷനായി അയച്ചത്. ഒരു സ്‌ത്രീയുൾപ്പെടെ ആറ് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെത്തി. മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കാട്ടിൽ തെരച്ചിൽ തുടരുകയാണ്'- സുന്ദർരാജ് പി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CHHATTISGARH, MAOISTS, KILLED, GUNFIGHT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.