SignIn
Kerala Kaumudi Online
Saturday, 27 April 2024 6.44 PM IST

ഒരു ജോലിക്കായി നിങ്ങൾ കാത്തിരിക്കുകയാണോ? എങ്കിൽ പേടിക്കേണ്ട, ദുരിതവും കഷ്‌ടപ്പാടുമെല്ലാം ഇനി മാറും

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2024 മാർച്ച് 28 1199 മീനം 15 വ്യാഴാഴ്ച.

( വൈകിട്ട് 6 മണി 37 മിനിറ്റ് 45 സെക്കന്റ് വരെ ചോതി നക്ഷത്രം ശേഷം വിശാഖം നക്ഷത്രം )

അശ്വതി: കലാ സാഹിത്യ രംഗത്തുള്ളവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും,ഐശ്വര്യം നിറഞ്ഞുനിൽക്കുന്ന സമയം,വിൽക്കാൻ ഉദ്ദേശിച്ചിരിക്കുന്നവയുടെ വിൽപന നടക്കും.

ഭരണി: എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, ദൈവാധീനം ഉണ്ടായിരിക്കും, തൊഴിലിൽ ഉയർച്ചയും പുത്തനുണർവും ഉണ്ടാകും.

കാർത്തിക: എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, ദുർവാശി ഒഴിവാക്കുക, ആരോഗ്യപരമായി നല്ല കരുതൽ ആവശ്യം ആണ്.

രോഹിണി: ചതിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം, സഹോദരിൽ നിന്നും മനക്ലേശം ഉണ്ടാകും, രാത്രിയാത്ര ഒഴിവാക്കുക, വളഞ്ഞ വഴിയിലൂടെയുള്ള ധനസമ്പാദനം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.

മകയിരം: ഉദ്യോഗത്തിൽ തിരിച്ചടികൾ നേരിടേണ്ടി വരും, കഴിവുണ്ടാകും, മറ്റുള്ളവരിൽ നിന്നും ക്ലേശകരമായ അനുഭവങ്ങൾ വരാം, അന്യരുടെ വാക്കുകൾ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവർത്തിക്കുകയോ ചെയരുത്.

തിരുവാതിര: സ്വന്തം രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കിടരുത്, പിതാവിൽനിന്നോ പിതൃബന്ധുക്കളിൽ നിന്നോ വിഷമാനുഭവങ്ങൾ, വ്യവഹാരങ്ങളിൽ പ്രയാസങ്ങൾ ഉണ്ടാകും.

പുണർതം: വരവിനേക്കാൾ ചെലവ് അധികരിച്ചു നിൽക്കും,കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കണം.

പൂയം: വിദ്യാവിജയം, എല്ലാ സംഗതികളിലും ആകർഷകത്വം ഉണ്ടായിരിക്കും, സന്തോഷം, ഉല്ലാസയാത്രകൾ,സുഹൃത്തുകൾ മുഖേനെ അംഗീകാരം.
യാത്ര കൊണ്ട് ഗുണം കിട്ടും.

ആയില്യം: ധനപരമായി ഉയർച്ച, വിദേശത്തുനിന്നും ശുഭവാർത്ത ശ്രവിക്കും, ജോലിമാറ്റം ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്ല്യം, മംഗള കാര്യങ്ങളിൽ പങ്കെടുക്കും.

മകം: സുഖകരമായ കുടുംബജീവിതം നയിക്കും, സാമ്പത്തികമായി ഉന്നതി. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും, വരവ് അധികരിക്കും, ക്രയവിക്രയങ്ങളിൽ നേട്ടം.

പൂരം: കലാപരമായ കാര്യങ്ങളിൽ നേട്ടം,യാത്രയിൽ അപ്രതീക്ഷിത കണ്ടുമുട്ടലുകൾ ഉണ്ടാകും, ധനസമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കുകയും അതിനു എന്ത് മാർഗ്ഗം അവലംബിക്കുകയും ചെയ്യും.

ഉത്രം: കുടുംബപരമായി ഉള്ള അസ്വസ്ഥതകൾ കുറയും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും, അകന്നു നിന്ന കല്യാണാലോചനകൾ വീണ്ടും സജീവമാകും.

അത്തം: ശത്രുക്കളുടെ ഉപദ്രവം കുറയും, മംഗളകർമ്മങ്ങളിൽ പങ്കെടുക്കുവാനും നേതൃത്വം വഹിക്കാനും യോഗം, കല,വിദ്യാഭ്യാസം,തുടങ്ങിയ മേഖലകളിൽ നേട്ടം.

ചിത്തിര: സ്വന്തം മനസ്സിലിരുപ്പ് മറ്റുള്ളവർ അറിയാതെ പ്രവർത്തിക്കാനുള്ള കഴിവുണ്ടാകും, ധനപരമായ നേട്ടം, വിദ്യാർത്ഥികൾക്കും ജോലിക്കായി കാത്തിരിക്കുന്നവർക്കും സമയം അനുകൂലം.

ചോതി: മാതാവിന്റെ പക്കൽ നിന്നും സഹായങ്ങൾ ലഭിക്കും, വീടുപണി ആരംഭിക്കുകയോ അറ്റകുറ്റപണികൾ നടത്തുകയോ ചെയ്യും, പേരും പെരുമയും ഉണ്ടാകും.

വിശാഖം: നഷ്ടപെട്ടെന്ന് കരുതിയ പ്രണയം തിരികെ ലഭിക്കും, സുഖാനുഭവങ്ങൾ, കലാപരമായും സാഹിത്യപരമായും നല്ല സമയം, വ്യവഹാരങ്ങൾ നടത്തുന്നവർക്കും വിജയം നേടാൻ സാധിക്കുന്നതാണ്.

അനിഴം: നേത്രരോഗം വരാതെ നോക്കണം. ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും, അന്യസ്ത്രീകൾ വഴി മാനഹാനി സംഭവിക്കും,സ്വദേശം വിട്ടു താമസിക്കാൻ താൽപര്യം കൂടി വരും.

കേട്ട: മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് കുഴപ്പങ്ങൾ വരുത്തിവയ്ക്കും, വിജയത്തിനായി കഠിനമായി പ്രയത്നിക്കേണ്ടി വരും, രാത്രിയിലുള്ള സഞ്ചാരം വേണ്ടി വരും,കഴിയുന്നതും ഒഴിവാക്കുക.

മൂലം: കലാപ്രവർത്തനത്തിൽ മനസുഖം കണ്ടെത്തും, ശത്രുജയം നേടും, ഏറ്റെടുത്ത സംഗതികൾ ചെയ്തു തീർക്കും, പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും.

പൂരാടം: എല്ലാതരത്തിലും ഉള്ള ലഹരിയിൽ നിന്നൊഴിഞ്ഞു നിൽക്കണം, ചതിയിൽപ്പെടാതിരിക്കാൻ സൂക്ഷിക്കണം, അർഹമായ രീതിയിൽ അംഗീകാരം ലഭിക്കില്ല, ശത്രുക്കളുടെ പദ്ധതികൾ മുൻകൂട്ടി അറിഞ്ഞു പ്രവർത്തിക്കണം.

ഉത്രാടം: ചിന്തിക്കാതെ പ്രവർത്തിക്കുന്നതിനാൽ അപമാനം,യാത്രയിൽ ധനനഷ്ടമോ അധിക ചിലവോ വരും, കുടുംബാംഗങ്ങളുമായി രമ്യതയിൽ വേണം ഇടപെടാൻ.

തിരുവോണം: വരവിനേക്കാൾ ചെലവ് അധികരിച്ചു നിൽക്കും,കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കണം.

അവിട്ടം:സുഹൃത്തുക്കൾ മൂലം അധികചിലവ് വരാം, ചിലവിനേക്കാൾ വരവ് കുറഞ്ഞിരിക്കും, പകർച്ച വ്യാധികൾ പിടിപെടാതെ നോക്കണം, ചില സംഗതികളിൽ തീരുമാനമെടുക്കാൻ പാടുപെടും.

ചതയം: സ്‌ത്രൈണത കൂടി നിൽക്കും, പരാജയത്തിൽ നിരാശപ്പെടാതെ വിജയംവരെ പ്രവർത്തിക്കണം, കുടുംബ കാര്യങ്ങളിൽ നേരിയ തോതിൽ മനപ്രയാസം ഉണ്ടാകാം.

പൂരുരുട്ടാതി: ഉദ്യോഗ തലത്തിൽ ശോഭിക്കും, യാത്ര ചെയ്യാൻ യോഗം, വിവാഹകാര്യങ്ങളിൽ തീരുമാനം, മനോഹരമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും.

ഉത്രട്ടാതി: തൊഴിലിൽ ഉന്നതി, ധനപരമായ നേട്ടം, ദുരിതവും കഷ്ടപ്പാടുകളും മാറും, സ്ത്രീകൾക്ക് അംഗീകാരം, വിവിധ മേഖലകളിൽ നിന്നും പണം വരും,

രേവതി: അന്യസ്ത്രീകൾ വളരെ സ്‌നേഹത്തോടെയും രമ്യതയിലും പെരുമാറും, കലാപരമായ കാര്യങ്ങളിൽ അതിയായ താൽപ്പര്യം, ആകർഷകമായി സംസാരിക്കും വ്യവഹാരങ്ങളിൽ വിജയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PREDICTION, ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.