ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നാണക്കേടിന്റെ റെക്കോഡ് ഇനി ഹാര്‍ദിക് പാണ്ഡ്യയുടെ മുംബയ് ഇന്ത്യന്‍സിന് സ്വന്തം. ഐപിഎല്‍ ചരിത്രത്തിലെ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തം പേരിലാക്കിയത്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് മുംബയ്‌ക്കെതിരെ ഹൈദരാബാദ് അടിച്ച് കൂട്ടിയത്. പൂനെ വാരിയേഴ്‌സ് ഇന്ത്യക്കെതിരെ 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നേടിയ 263/5 എന്ന റെക്കോഡാണ് പഴങ്കഥയായത്.
അര്‍ത്ഥ സെഞ്ച്വറികള്‍ നേടിയ ട്രാവിസ് ഹെഡ് 62(24), അഭിഷേഖ് ശര്‍മ്മ 63(23), ഹെയ്ന്‍ റിച്ച് ക്ലാസന്‍ 80*(34) എന്നിവരാണ് മുംബയെ കശാപ്പ് ചെയ്തത്. എയ്ഡന്‍ മാര്‍ക്രം 42*(28) പുറത്താകാതെ നിന്നു. 18 സിക്‌സറുകളും 19 ഫോറുകളുമാണ് ഹൈദരാബാദ് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്.
നാലോവറില്‍ 66 റണ്‍സ് വഴങ്ങിയ ക്വെന മഫാകയാണ് മുംബയ് നിരയില്‍ കണക്കിന് തല്ല് വാങ്ങിയത്. ജെറാഡ് കോട്‌സെ നാലോവറില്‍ 57 റണ്‍സ് വഴങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 46 റണ്‍സും വഴങ്ങി. പിയൂഷ് ചാവ്‌ളയും ഷംസ് മുലാനിയും രണ്ടോവര്‍ വീതം എറിഞ്ഞപ്പോള്‍ 34 റണ്‍സാണ് ഇരുവരും വഴങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |