SignIn
Kerala Kaumudi Online
Saturday, 27 April 2024 12.46 PM IST

ഇ.പി.എഫ്.ഒ ഹൈക്കോടതിയിൽ , 28.29 ലക്ഷം അധികം അടച്ചാൽ 35,594 രൂപ പെൻഷൻ

epfo

കൊച്ചി: ഉയർന്ന പി.എഫ് പെൻഷൻ പദ്ധതിയിൽ 28.29 ലക്ഷം രൂപ അധികമായി അടച്ചാൽ മാസം 35,594 രൂപ പെൻഷനായി ലഭിക്കുമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) ഹൈക്കോടതിയിൽ അറിയിച്ചു.

കേരള ഇൻസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചറൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശി വി.ആർ.ബാലുവിന്റെ ഹർജിയിലാണ് വിശദീകരണം. ഇത് രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഏപ്രിൽ രണ്ടിലേക്ക് മാറ്റി.

ഓപ്ഷൻ നല്കി ഉയർന്ന തുക പെൻഷൻ ഫണ്ടിൽ അടച്ചവരുടെ പെൻഷനും പ്രോ റാറ്റാ പ്രകാരമായിരിക്കും നിശ്ചയിക്കുകയെന്ന ഇ.പി.എഫ്.ഒയുടെ സർക്കുലറിനെയാണ് ഹർജിക്കാരൻ ചോദ്യം ചെയ്യുന്നത്.

2022ൽ വിരമിച്ച ബാലു ഉയർന്ന പെൻഷൻ ലഭിക്കാൻ പെൻഷൻ ഫണ്ടിലേക്ക് ഏപ്രിൽ 30നകം 28,29,782 രൂപ അടയ്ക്കാൻ ഇ.പി.എഫ്.ഒ നോട്ടീസ് നൽകിയിരുന്നു. ഈ തുക അടച്ചാൽ മാസം 52,361 രൂപ പെൻഷനായി ലഭിക്കേണ്ടതാണെന്നും എന്നാൽ പ്രോ റാറ്റ സ്കീം പ്രകാരം 31,161 രൂപയേ ലഭിക്കൂവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇത് നിയമപരമല്ലെന്നും സുപ്രീംകോടതി ഉത്തരവിന് എതിരാണെന്നും വാദിച്ചു.

തുടർന്നാണ് ഹർജിക്കാരൻ 28.29 ലക്ഷം രൂപ അടച്ചാൽ മാസം എത്രരൂപ പെൻഷൻ ലഭിക്കുമെന്ന് അറിയിക്കാൻ കോടതി നിർദ്ദേശിച്ചത്.

ഇ.പി.എഫ്.ഒയുടെ കണക്ക്


ബാലു പി.എഫിൽ ചേർന്നത് 1986 ജനുവരി 6ന്
കാലാവധി പൂർത്തിയായത് 2022 ഫെബ്രുവരി 16ന്
പെൻഷന് മുൻപുള്ള 60 മാസത്തെ ശരാശരി ശമ്പളം 1,18,642 രൂപ
നിലവിൽ ലഭിക്കുന്ന പെൻഷൻ 3921 രൂപ
പെൻഷൻ ഫണ്ടിൽ 28.29 ലക്ഷം ഒന്നിച്ച് അടച്ചാൽ മാസം 31,673 രൂപ അധികം ലഭിക്കും
80 വയസ്സുവരെ ജീവിച്ചാൽ 2024 മാർച്ച് മുതൽ 2044 ഫെബ്രുവരി വരെ 76 ലക്ഷത്തിലേറ രൂപ ലഭിക്കും
മരിച്ചാൽ പെൻഷന്റെ പകുതി നോമിനിക്ക് കിട്ടും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EPFO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.