ആലപ്പുഴ: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഇഡലി ദിനത്തിന് മുന്നോടിയായി ആലപ്പുഴ കളക്ടറേറ്റ് അങ്കണത്തിൽ ഇഡലിമേള സംഘടിപ്പിച്ചു. വിവിധതരം ഇഡലികൾക്ക് ഒപ്പം ജ്യൂസുകളും ലഘു ഭക്ഷണങ്ങളും വിളമ്പി. ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഡി.എം.സി പ്രശാന്ത് ബാബു, എ.ഡി.എം.സിമാരായ എം.ജി.സുരേഷ്, സേവിയർ, ഡി.പി.എം സാഹിൽ ഫെയ്സി റാവുത്തർ തുടങ്ങിയവർ പങ്കെടുത്തു. മത്തങ്ങ ഇഡലി, മുരിങ്ങേല ഇഡലി, ക്യാരറ്റ് ഇഡലി, ബീറ്റ്റൂട്ട് ഇഡലി, ശംഖ്പുഷ്പം ഇഡലി, മില്ലറ്റ് ഇഡലി, റാഗി ഇഡലി തുടങ്ങി വ്യത്യസ്ത ഇഡലികളാണ് തയാറാക്കിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |