SignIn
Kerala Kaumudi Online
Saturday, 27 April 2024 1.21 PM IST

തലസ്ഥാന വികസന നിർദ്ദേശങ്ങളുമായി കേരളകൗമുദി കോൺക്ളേവ്

kerala-kaumudi

തിരുവനന്തപുരം: അടുത്ത അഞ്ചുവർഷത്തെ തലസ്ഥാന വികസനം സംബന്ധിച്ച് കേരളകൗമുദി സംഘടിപ്പിച്ച വിഷൻ 2030 കോൺക്ളേവിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധർ വികസന നിർദ്ദേശങ്ങളും കാഴ്ചപ്പാടുകളും പങ്കുവച്ചു. ആക്കുളം ഹോട്ടൽ ഓ ബൈ താമരയിൽ നടന്ന കോൺക്ളേവ് ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി ഡോ. വി.വേണു വിശിഷ്ടാതിഥിയായി.

നാടിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പത്രമായ കേരളകൗമുദി വിവിധ മേഖലകളിലെ വിദഗ്ദ്ധരെ ഒരുമിപ്പിച്ച് നാടിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുന്നതും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് സമർപ്പിക്കുന്നതും അതീവ സന്തോഷം പകരുന്നതായി ചീഫ് സെക്രട്ടറി പറഞ്ഞു. പല കാര്യങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന തിരുവനന്തപുരത്തിന് യഥാർത്ഥത്തിൽ അർഹിക്കുന്ന പരിഗണന ലഭിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. വിദേശടൂറിസ്റ്റുകളെ ആകർഷിക്കുന്ന നമ്മുടെ കോവളത്തിന് തദ്ദേശീയ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സാധിച്ചിട്ടുണ്ടോ എന്ന് ഉറപ്പില്ല. ഇതും ചർച്ച ചെയ്യപ്പെടണം. ശരിയായ രീതിയിൽ നയിക്കപ്പെട്ടാൽ 2030ലെ തിരുവനന്തപുരത്തിന് അന്നത്തെ കേരളത്തെ നയിക്കാൻ പ്രാപ്തിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, തുറമുഖം, സയൻസ് ആൻഡ് ടെക്നോളജി,വ്യോമയാനം, ഗ്രാമീണ-നഗര വികസനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡിജിറ്റൽ എഡ്യൂക്കേഷനും, സ്‌മാർട്ട് സിറ്റി, ആർക്കിടെക്ചർ, പുനരുപയോഗിക്കാവുന്ന ഊർജ്ജം, നഗരാസൂത്രണം തുടങ്ങിയ മേഖലകളിൽ നിന്ന് വ്യത്യസ്തവും പുരോഗമനാത്മകവുമായ നിരവധി നിർദ്ദേശങ്ങളാണ് കോൺക്ളേവിൽ ഉയർന്നത്. കേരളകൗമുദി ഡയറക്‌ടർമാരായ ലൈസ ശ്രീനിവാസൻ, ശൈലജാ രവി എന്നിവർ ചേർന്ന് ചീഫ് സെക്രട്ടറിക്കും മേയർക്കും ഉപഹാരം സമ്മാനിച്ചു.

ജീവൻ ബാബു (എൻ.എച്ച്.എം.ഡയറക്‌ടർ ), ഡോ.ഡെവിൻ പ്രഭാകർ, ഡോ.വിജയനാരായണൻ, ഡോ.ആർ.സുഭാഷ്,കേണൽ രാജീവ് മണ്ണാലി, ഡോ.ടെസി തോമസ്, ഡോ.സജി ഗോപിനാഥ് (വി.സി, ഡിജിറ്റൽ യൂണിവേഴ്സിറ്റി),ഡോ.കല്യാണി വല്ലത്ത്, സുനിൽകുമാർ, രാഹുൽ ഭട്കോടി (ചീഫ് എയർപോർട്ട് ഓഫീസർ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം), അനിൽകുമാർ പണ്ടാല, ബി.സുധീർ, വി.എസ്. ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.


ഉപഹാരം സമ്മാനിച്ചു
ജയലക്ഷ്‌മി (ഡയറക്ടർ, പിങ്ക് മേക്കോവർ സ്റ്റുഡിയോ), ജിഗി ജോസഫ് (എം.ഡി, മാതാ കോളേജ് ), ഗിരീഷ് കുമാർ (എം.ഡി, ജിസാൻ ടെക്‌നോളജീസ്), ഡോ.ബൈജു സേനാധിപൻ (സീനിയർ കൺസൾട്ടന്റ്, എസ്.കെ ഹോസ്പിറ്റൽ), അഡ്വ.കെ.വിജയൻ (ചെയർമാൻ, ബ്ളൂ മൗണ്ട് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്), അരുൺ എ.ഉണ്ണിത്താൻ (എക്സിക്യുട്ടീവ് ഡയറക്ടർ കോർഡൺ ബിൽഡേഴ്സ് ), ഡോ.ശക്തിബാബു (അമരാലയ), ജോൺ (മാനേജർ, ജോസ് ആലുക്കാസ് ), കൃഷ്ണൻ (ജനറൽ മാനേജർ, ഭീമ ജുവലേഴ്സ് ), തൻസീർ (എം.ഡി, കെ ത്രി എ), ജ്യോതിസ് ചന്ദ്രൻ (ചെയർമാൻ, ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾസ്),​ ഡോ.ജയ് കിരൺ (മുൻ ​ജോ.കമ്മിഷണർ,​ എൻട്രൻസ് എക്സാമിനേഷൻസ് )​ എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ സമ്മാനിച്ചു.

സഫയർ ഗ്രൂപ്പായിരുന്നു കോൺക്ലേവിന്റെ മുഖ്യസ്‌പോൺസർ. ബ്ളൂ മൗണ്ട് പബ്ളിക് സ്കൂൾ,ജോസ് ആലുക്കാസ്, എസ്.യു.ടി പട്ടം,ഗിസാൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഭീമ ജുവലേഴ്സ്, വല്ലത്ത് എഡ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്, ദിവ്യപ്രഭ, അമരാലയ ശുശ്രൂഷ ഫാർമ, കോർഡൻ ഡെലിവറീസ് എക്സലൻസ്, എസ്.കെ.ഹോസ്‌പിറ്റൽ, ധനലക്ഷ്‌മി ഗ്രൂപ്പ് ഒഫ് കമ്പനീസ്, മാതാ കോളേജ് ഒഫ് മെഡിക്കൽ ടെക്നോളജി, പിങ്ക് മേക്ക് ഓവേഴ്സ് എന്നിവരാണ് സഹസ്പോൺസർമാർ.

നിർദ്ദേശങ്ങൾ

പ്രയോജനപ്പെടുത്തും: മേയർ
കേരളകൗമുദി കോൺക്ളേവിൽ ഉയർന്ന വ്യത്യസ്ത ആശയങ്ങളും വികസന നിർദ്ദേശങ്ങളും തലസ്ഥാന വികസനത്തിന് പ്രയോജനപ്പെടുത്തുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. തലസ്ഥാന വികസന കാഴ്ചപ്പാടിൽ എല്ലാവർക്കും അഭിപ്രായം പറയാൻ അവസരമൊരുക്കിയ കേരളകൗമുദിയുടെ ശൈലി അഭിനന്ദനാർഹമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA KAUMUDI CONCLAVE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.