SignIn
Kerala Kaumudi Online
Saturday, 27 April 2024 5.24 PM IST

സ്വാമി സ്‌മരണാനന്ദ, സേവനപാതയിലെ ഋഷിജീവിതം

d

ആദ്ധാത്മികചിന്ത ലോകജീവിതത്തിൽ നിന്നു വേറിട്ട ചിന്തയല്ലെന്നും,​ അത് ജീവിതത്തെക്കുറിച്ച് ഒരേസമയം അഗാധവും സരളവുമായ ചിന്തയും,​ അതിന്റെ ക്രിയാരൂപത്തിന്റെ വ്യാകരണവുമാണെന്നും മനസിലാക്കിയ ഋഷിജീവിതമായിരുന്നു,​ ചൊവ്വാഴ്ച രാത്രി കൊൽക്കത്തയിൽ സമാധിയായ,​ രാമകൃഷ്ണ മിഷന്റേയും രാമകൃഷ്ണ മഠത്തിന്റെയും പ്രസിഡന്റ് ആയിരുന്ന സ്വാമി സ്മരണാനന്ദ്ജി മഹാരാജിന്റേത്.

1929- ൽ തമിഴ്നാട്ടിലെ തഞ്ചാവൂരിലുള്ള ആനന്ദി ഗ്രാമത്തിൽ ജനിച്ച സ്വാമി സ്മരണാനന്ദ ഇരുപത്തിരണ്ടാം വയസിലാണ് ശ്രീരാമകൃഷ്ണ സമ്പ്രദായത്തിലുള്ള സന്യാസം സ്വീകരിക്കുന്നത്. രാമകൃഷ്ണ മിഷന്റെ ഏഴാമത് പ്രസിഡണ്ടായിരുന്ന ശങ്കരാനന്ദജി മഹാരാജാണ് ദീക്ഷ നൽകിയത്. മുംബയ്,​ കൊൽക്കത്ത,​ മായാവതി, ബേലൂർ ചെന്നൈ ശ്രീരാമകൃഷ്ണാശ്രമങ്ങൾ കേന്ദ്രീകരിച്ച് ദീർഘകാലം സേവാ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, ഗ്രാമവികസനം, വേദാന്തപഠനം എന്നിവയ്ക്ക് മുൻതൂക്കം നൽകി സ്വാമികൾ പ്രവർത്തിച്ചു. പ്രബുദ്ധ ഭാരതം ഇംഗ്ലീഷ് മാസികയുടെ അസിസ്റ്റന്റ് എഡിറ്റർ ചുമതലയും വഹിച്ചു. വിവേകാനന്ദൻ സ്വാമികൾ ആരംഭിച്ച ഈ ആദ്ധ്യാത്മിക പ്രസിദ്ധീകരണത്തിൽ സ്വാമികൾ തുടർച്ചയായി എഴുതി.


അതിൽ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങൾ സമാഹരിച്ച് സ്മൃതി സ്മരൺ അനുദ്ധ്യാൻ, ചിന്തൻ മനൻ അനുശീലൻ, എന്നീ പേരുകളിൽ രണ്ടു പുസ്തകങ്ങൾ ബംഗാളിയിലും, Musings of a Monk എന്ന പേരിൽ ഒരു പുസ്തകം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. 1976 മുതൽ ബേലൂർ മഠം സെക്രട്ടറിയായിരുന്നു. ഇന്ന് ബേലൂരിൽ പ്രവർത്തിക്കുന്ന രാമകൃഷ്ണ ശാരദാപീഠത്തെ വലിയൊരു വിദ്യാഭ്യാസ സമുച്ചയമാക്കി വളർത്തിയത് സ്വാമികൾ സെക്രട്ടറിയായിരുന്ന കാലത്താണ്. 1997 മുതൽ രാമകൃഷ്ണ മിഷന്റെ ജനറൽ സെക്രട്ടറി എന്ന പദവിയിലെത്തിയ സ്വാമിജിയുടെ ആത്മീയനിഷ്ഠയും ലളിത ജീവിതരീതിയും സഹൃദയത്വവും സേവന മനോഭാവവും ഏവരിലും വലിയ സ്വാധീനമുണ്ടാക്കിയിരുന്നു.

1978-ൽ പശ്ചിമ ബംഗാളിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സ്വാമികളുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഇന്നും അവിടത്തെ ജനങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്ന സംഭവമാണ്.
2017-ൽ ആണ് അദ്ദേഹം രാമകൃഷ്ണ മിഷന്റെ വൈസ് പ്രസിഡണ്ട് എന്ന ചുമതലയിൽ വരുന്നത്. രാമകൃഷ്ണ മിഷൻ പ്രസിഡന്റായിരുന്ന സ്വാമി ആത്മസ്ഥാനന്ദയുടെ സമാധിയെ തുടർന്ന് 2017-ൽ മിഷന്റെയും മാഠത്തിന്റെയും പ്രസിഡന്റായി. വേദാന്ത വിജ്ഞാന പ്രചരണത്തിലൂടെ മാനവ സമൂഹത്തെ ഒന്നിപ്പിക്കുന്നതിനും, സാമൂഹിക സേവനത്തിന്റെ സന്ദേശം പകരുന്നതിനുമായി രാജ്യത്തിനകത്തും പുറത്തും നിരവധി യാത്രകൾ ചെയ്ത സ്വാമിജി ചിന്തകൻ, എഴുത്തുകാരൻ സംഘാടകൻ, എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWAMISMARANANDHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.