SignIn
Kerala Kaumudi Online
Saturday, 27 April 2024 1.14 PM IST

കുറഞ്ഞ ചാർജിൽ മൊബൈൽ ഏറെനേരം ഉപയോഗിക്കാം; ഈ പൊടിക്കൈകൾ ചെയ്‌താൽ മതി

battery

സ്‌മാർട് ഫോണും സ്മാർട്‌വാച്ചും എയർപോഡുമെല്ലാം ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അത്യാവശ്യ കാര്യങ്ങൾ ഇവ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ നമ്മിൽ പലർക്കും ശ്വാസംമുട്ടും പോലെ പ്രയാസമാണ്. ഇവയുടെ ചാർജ് നമ്മുടെ സന്തോഷവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്ന് തന്നെ പറയേണ്ടി വരും.

യാത്രയിലും പുറത്തെവിടെങ്കിലും ആയിരിക്കുമ്പോഴും സ്‌മാർട് ഫോണുകളിൽ മതിയായ ചാർജ് ഇല്ലാതെ വന്നാൽ എങ്ങനെ അത് ശരിയാക്കും എന്ന് നാം പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. ചാർജ് തീരെ കുറയുമ്പോഴാകും ഇത്. ഇത്തരം സാഹചര്യത്തിൽ എത്തും മുൻപ് തന്നെ അൽപമൊന്ന് ശ്രദ്ധിച്ചാൽ നമുക്ക് ഏറെനേരം കൂടി ഫോണുകൾ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയും.

ഫോൺ കൃത്യമായി അപ്ഡേറ്റ് ചെയ്യുക

ഫോണിന്റെ സുരക്ഷ മുൻനിർത്തിയാണ് സാധാരണ അപ്ഡേറ്റുകളെല്ലാം ഉണ്ടാകാറ്. എന്നാൽ സുരക്ഷ മാത്രമല്ല ഫോണിന്റെ പവർ നിയന്ത്രണവും ബാറ്ററി മെച്ചപ്പെടുത്തുന്നതിനും അപ്ഡേറ്റുകൾ ഉപകരിക്കാറുണ്ട്. ഫോൺ സെറ്റിംഗ്‌സിലെ സിസ്റ്റം അപ്‌ഡേറ്റ് എന്ന ഐക്കൺ ഓണാക്കി ആൻഡ്രോയിഡ് ഫോണുകളിൽ അപ്ഡേറ്റ് കൃത്യമായി ചെയ്യുക. ഫോണിൽ ഓട്ടോമാറ്റിക് അപ്ഡേറ്റ് സെറ്റിംഗ് എനേബിൾ ആക്കിവയ്‌ക്കുന്നതാണ് ഉചിതം.

സ്ക്രീൻ പെട്ടെന്ന് ഓഫ് ആകുന്ന തരത്തിൽ ക്രമീകരിക്കുക

ചിലർ ഫോണുകളിൽ ഏറെനേരം വാൾപേപ്പർ ചിത്രങ്ങൾ തെളിഞ്ഞിരിക്കുന്ന തരത്തിൽ ക്രമീകരിക്കാറുണ്ട്. ഇതിന്റെ ആവശ്യമില്ല. വളരെ പെട്ടെന്ന് തന്നെ സ്‌ക്രീൻ ഓഫ് ചെയ്‌ത് സൂക്ഷിക്കുന്നതാണ് ഉചിതം.

സ്ക്രീൻ വെളിച്ചം കുറച്ചുവയ്‌ക്കുക

അത്യാവശ്യ ഘട്ടത്തിൽ ബ്രൈറ്റ്നസ് ഉയർത്തിവയ്ക്കുക. അല്ലാത്തസമയം പരമാവധി ബ്രൈറ്റ്‌നസ് കുറച്ചുവയ്ക്കുന്നത് ബാറ്ററി ഏറെ ശേഖരിക്കാൻ സഹായിക്കും.

ലൊക്കേഷൻ ട്രാക്കിംഗ് ആവശ്യത്തിന് മാത്രം

പല സ്മാർട്‌ഫോൺ ഉപഭോക്താക്കളും 24 മണിക്കൂറും ലൊക്കേഷൻ ട്രാക്കിംഗ് ഓൺചെയ്‌തിടാറുണ്ട്. യാത്രയിലും മറ്റും ഇത് ഉപകാരപ്രദമാണെങ്കിലും എപ്പോഴും ഇങ്ങനെ ചെയ്യുന്നത്. ബാറ്ററി ചാർജ് കുറയാനിടയാക്കാറുണ്ട്. ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതാണ് ഉചിതം.

പവർ സേവിംഗ് മോഡ് ഓൺ ചെയ്യുക

ഫോൺ ചാർജ് ചെയ്യാനുള്ള അവസരം കുറവുള്ള ദിവസമാണെങ്കിൽ ആദ്യമേ പവർ സേവിംഗ് മോഡിലാക്കുന്നത് ഉചിതമാണ്. ഫോൺ ചെയ്യുക. മെയിൽ, മെസേജ് അയക്കുക തുടങ്ങി പ്രധാന കാര്യങ്ങളൊഴികെ മറ്റ് ആപ്പുകളെ ഇതിലൂടെ സ്ളീപ്പിംഗ് മോഡിലാക്കാൻ സാധിക്കും. അങ്ങനെ ബാറ്ററി നഷ്‌ടമാകുന്നത് കുറയ്ക്കാൻകഴിയും.

ബാറ്ററി പൂർണമായും ഡ്രെയിൻ ആക്കുന്ന ശീലം

ബാറ്ററി ചാർജ് പൂർണമായും ഡ്രെയിൻ ആയി സ്വിച്ചോഫാകുന്ന പ്രവണത നന്നല്ല. എപ്പോഴും ബാറ്ററി ചാർജ് 20 ശതമാനത്തിന് മുകളിലായി നിർത്തുന്നതാണ് ഉചിതം. ഒപ്പം എപ്പോഴും 100 ശതമാനം ചാർജ് ചെയ്യാതെ 80 ശതമാനത്തോളം ആക്കി ഉപയോഗിച്ച് നോക്കൂ. ഇത് ഫോണിന്റെ ആയുസിന് നല്ലതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BATTERY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.