SignIn
Kerala Kaumudi Online
Saturday, 27 April 2024 5.40 PM IST

നിർമ്മാണ മേഖലയിലെ അദ്ഭുതം,​ ലോകത്തിലെ ആദ്യ ത്രീഡി പ്രിന്റഡ് പള്ളി ജിദ്ദയിൽ തുറന്നു

d

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കൺസ്ട്രക്ഷൻ രംഗത്ത് ടെക്നോളജിയുടെ ഉപയോഗം ഇന്ന് അസാധാരണമായ കാര്യമല്ലാതായി. 3 ഡ്രി പ്രിന്റഡ് സാങ്കേതിക വിദ്യ ഇന്ന് കെട്ടിട നിർ‌മ്മാണത്ത് തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. കേരളത്തിലെ ആദ്യ ത്രീഡി പ്രിന്റിംഗ് കെട്ടിടം തിരുവനന്തപുരത്ത് അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു,​ ത്രീഡി പ്രിന്റിംഗ് ഉപയോഗിച്ച് നിർമ്മിക്കുന്ന ലോകത്തിലെ ആദ്യമോസ്കിനെ കുറിച്ചുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു,,​ ഇപ്പോഴിതാ നിർമ്മാണം പൂർത്തീകരിച്ച് മോസ്ക് വിശ്വാസികൾക്കായി തുറന്നു നൽകിയിരിക്കുകയാണ് അധികൃതർ.

സൗദി അറേബ്യയിലാണ് ലോകത്തെ ആദ്യ ത്രീഡി പ്രിന്റഡ് മോസ്‌ക് നിർമ്മാണം പൂ‌ർത്തിയാക്കിയത്. ജിദ്ദയിലെ അൽ ജൗഹറയിലാണ് നിർമ്മാണ മേഖലയിലെ അദ്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പള്ളി സ്ഥിതി ചെയ്യുന്നത്. അന്തരിച്ച പ്രമുഖ വ്യവസായി അബ്ദുൾ അസീസ് അബ്ദുള്ള ഷർബത്‌ലിയുടെ ഭാര്യയും സൗദിയിലെ സംരഭകയുമായ വജ്‌നത്ത് അബ്‌ദുൾ വഹീദാണ് പള്ളി നിർമ്മിക്കാൻ മുൻകൈയെടുത്തത്. ഷർബത് അലിയുടെ പേരാണ് പള്ളിക്കും നൽകിയിരിക്കുന്നത്.

5600 ചതുരശ്ര മീറ്ററാണ് പള്ളിയുടെ വിസ്തൃതി. ആറുമാസമാണ് പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കാൻ വേണ്ടി വന്നത്. ചൈനീസ് കമ്പനിയായ ഗ്വാൻലിയിൽ നിന്നാണ് പള്ളിയുടെ നിർമ്മാണത്തിനുള്ള അത്യാധുനിക ത്രീഡി പ്രിന്ററുകൾ എത്തിച്ചത്. പള്ളിയുടെ നിർമ്മാണത്തിലൂടെ കെട്ടിട നിർമ്മാണ മേഖലയിൽ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദിയും ഇടംനേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 3D PRINTING, 3D PRINTED MOSQUE, JIDDAH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.