കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ 2019- 2021 ബാച്ചുകാരായ വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവത്തിൽ കുറ്റക്കാരെന്ന് റാഗിംഗ് വിരുദ്ധ സമിതി കണ്ടെത്തിയ 13 വിദ്യാർത്ഥികളുടെ സസ്പെൻഷൻ കോളേജ് റദ്ദാക്കി. ഇതിലുൾപ്പെട്ട രണ്ടുപേർ ഹൈക്കോടതിയിൽ നിന്ന് ഇടക്കാല സ്റ്റേ നേടിയതിന് പിന്നാലെയാണ് നടപടി. കോളേജ് അധികൃതർ നിയമോപദേശം തേടിയശേഷമാണ് 13 പേരുടേയും സസ്പെൻഷൻ റദ്ദാക്കിയത്.
സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെയാണ് 2019- 2021 ബാച്ചുകാരായ വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവത്തിൽ ഇവരെ സസ്പെൻഡ് ചെയ്തത്. ഇതിൽ അമ്രേഷ് ബാലി, അജിത്ത് അരവിന്ദാക്ഷൻ എന്നിവരാണ് കോടതിയെ സമീപിച്ച് ഇടക്കാല സ്റ്റേ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |