വേനൽക്കാലമായതോടെ പലർക്കും ചർമ പ്രശ്നങ്ങളും വർദ്ധിച്ച് വരികയാണ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ചൂടും വെയിലുമെല്ലാം നിങ്ങളുടെ ചർമത്തെ ദോഷമായി ബാധിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന പ്രശ്നങ്ങളെ മാറ്റാനും വരാതിരിക്കാനും നമുക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില മാർഗങ്ങളുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസം ഈ രീതി പിന്തുടർന്നാൽ നിങ്ങൾക്കുണ്ടാകുന്ന ചർമ പ്രശ്നങ്ങളെല്ലാം മാറിക്കിട്ടുന്നതാണ്.
1. ബോഡി ഓയിൽ
നിങ്ങളുടെ ശരീരത്തിൽ മുഴുവൻ തേക്കാൻ ആവശ്യമായ അളവിൽ എള്ളെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ ചന്ദനത്തിന്റെ പൊടി ചേർത്ത് നന്നായി യോജിപ്പിച്ച് മുഖം ഒഴികെ ശരീരത്തിന്റെ ബാക്കി ഭാഗത്തെല്ലാം തേച്ച് പിടിപ്പിക്കുക.
2. റൈസ് - കാരറ്റ് പാക്ക്
കുതിർത്ത പച്ചരി, കാരറ്റ്, കാപ്പിപ്പൊടി എന്നിവ നന്നായി അരച്ചെടുക്കുക. നേരത്തേ പുരട്ടിയ ഓയിൽ 20 മിനിട്ട് വച്ച ശേഷമാണ് ഈ പാക്ക് പുരട്ടേണ്ടത്. മുഖം ഉൾപ്പെടെ എല്ലാ ഭാഗത്തും നന്നായി തേച്ച് പിടിപ്പിക്കുക. ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്.
3. സിറം
ഒരു സാലഡ് വെള്ളരി നന്നായി അരച്ച് അതിന്റെ ജ്യൂസ് അരിച്ചെടുക്കുക. ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഗ്ലിസറിൻ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു ഗ്ലാസ് ബോട്ടിലിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്. ഇത് കുളി കഴിഞ്ഞ് ശരീരത്തിലാകെ തേച്ച് പിടിപ്പിക്കാവുന്നതാണ്. വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് മാറാൻ ഈ സിറം വളരെയേറെ ഉപകാരപ്പെടും. മാത്രമല്ല, ഒട്ടും സമയമില്ലാത്തവരാണെങ്കിൽ ഈ സിറം അഞ്ച് മിനിട്ട് മുഖത്തും ദേഹത്തും മുഴുവൻ പുരട്ടിയ ശേഷം കഴുകി കളയാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |