SignIn
Kerala Kaumudi Online
Saturday, 27 April 2024 5.49 PM IST

അരി കഴുകിയ വെള്ളം ഇങ്ങനെ ഉപയോഗിക്കണം, കുളിക്കുന്നതിനുമുണ്ട് രീതി; കൊറിയക്കാരെ പോലെ ചെയ്താൽ നിങ്ങൾക്കും പനങ്കുല പോലുള്ള തിളങ്ങുന്ന മുടി സ്വന്തമാക്കാം

hair

കൊറിയൻ ഡ്രാമകൾക്ക് മലയാളികൾ അടക്കം നിരവധി ആരാധകരാണുള്ളത്. കൊറിയക്കാരുടെ സൗന്ദര്യം തന്നെയാണ് ഈ ആരാധനയ്ക്ക് പിന്നിലുള്ള പ്രധാന കാരണം. പ്രത്യേകിച്ച് എടുത്തുപറയേണ്ടത് ഇവരുടെ തിളങ്ങുന്ന, കട്ടിയുള്ള മുടിയെക്കുറിച്ചാണ്. അരാണ് അത് ആഗ്രഹിക്കാത്തത്.

ഈ മനോഹരമായ കാർക്കൂന്തൽ സ്വന്തമാക്കാൻ അവർ ചില്ലറ കാര്യങ്ങളൊന്നുമല്ല ചെയ്യുന്നത്. കൊറിയക്കാർ മുടി സംരക്ഷിക്കുന്നതെങ്ങനെയെന്ന് നോക്കാം

ആരോഗ്യമുള്ള ശിരോചർമം

മുടിയിഴകൾ മാത്രമല്ല ശിരോചർമത്തിന്റെ സംരക്ഷണത്തിലും വളരെയേറെ പ്രാധാന്യം നൽകുന്നവരാണ് കൊറിയക്കാർ. ശിരോചർമത്തിനായി സ്‌ക്രബുകളും, മറ്റ് ട്രീറ്റ്‌മെന്റുകളുമൊക്കെ അവിടെയുണ്ട്. ആരോഗ്യമുള്ള ശിരോചർമം താരൻ, ചൊറിച്ചിൽ എന്നിവ തടയുക മാത്രമല്ല, മുടിയുടെ വളർച്ചയേയും പരിപോഷിപ്പിക്കുന്നു.

മൾട്ടിസ്റ്റെപ് ട്രീറ്റ്‌മെന്റ്

മുടിക്കായി മൾട്ടി സ്റ്റെപ് ട്രീറ്റ്‌മെന്റ് ആണ് കൊറിയക്കാർ ചെയ്തുവരുന്നത്. ആദ്യം മുടിയെ പോഷിപ്പിക്കാൻ പ്രീ ഷാംപൂ ചികിത്സ, തുടർന്ന് ശിരോചർമവും മുടിയും വൃത്തിയാക്കാൻ മൃദുവായ ഷാംപൂ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യും. അടുത്തതായി, കണ്ടീഷണർ അല്ലെങ്കിൽ ഹെയർ മാസ്‌ക് ഉപയോഗിക്കുന്നു. തുടർന്ന് മോയ്ചുറൈസായിരിക്കാൻ വേണ്ടി ഹെയർ ഓയിൽ ഉപയോഗിക്കുന്നു.


അരി കഴുകിയ വെള്ളം

കൊറിയക്കാർ അരി കഴുകിയ വെള്ളം വെറുതെ കളയാറില്ല. അവരെ സംബന്ധിച്ച് ഇതൊരു ബ്യൂട്ടി പ്രൊഡക്ടാണ്. ഷാംപൂ ചെയ്ത് കണ്ടീഷനിംഗിന് ശേഷം അവസാനമായിട്ടാണ് കരി കഴുകിയ വെള്ളം കൊണ്ട് മുടി കഴുകുന്നത്. അരിവെള്ളത്തിൽ വിറ്റാമിനുകളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയ്ക്ക് തിളക്കം നൽകുന്നതിനൊപ്പം വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOREANHAIRCARE, SCALPCARE, RICEWATER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.