SignIn
Kerala Kaumudi Online
Saturday, 27 April 2024 11.02 AM IST

ശരീരഭാരം കുറയ്ക്കാൻ കഴിക്കുന്ന മരുന്ന് ഗർഭധാരണത്തിന് സഹായിക്കുമോ?​ സോഷ്യൽ മീഡിയയിൽ വെെറലായ ട്രെൻഡ് ഇങ്ങനെ 

pregnancy

വിദേശരാജ്യങ്ങളിൽ പ്രമേഹത്തിന് ഉപയോഗിക്കുന്ന ഒസെംപിക് (Ozempic) മരുന്ന് പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് കേരളത്തിലും ആവശ്യക്കാർ കൂടുന്നുണ്ട്. ഇന്ത്യയിൽ ലഭ്യമല്ലാത്ത ഈ മരുന്ന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാൻ കഴിയുന്നു.

ഇതിന്റെ ഉപയോഗം മൂന്നു മാസത്തിനുള്ളിൽ അതിശയകരമായ രീതിയിൽ വണ്ണം കുറയ്ക്കുന്നു. ഒരു ഡോസിന് ഏകദേശം 75,000 രൂപവരെയാണ് വില. എന്നാൽ പ്രമേഹത്തിനുള്ള ഈ മരുന്ന് വണ്ണം കുറയ്ക്കാൻ ആയി ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

ഇപ്പോഴിതാ ഈ മരുന്നിന്റെ മറ്റൊരു ഗുണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) പോലുള്ള രോഗമുള്ള സ്ത്രീകൾക്ക് ഗർഭധാരണത്തിന് ഈ മരുന്ന സഹായിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ പല യുവതികളും പറയുന്നത്. ഇത്തരത്തിലുള്ള ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകൾ സ്ത്രീകളുടെ പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നുവെന്നാണ് അഭിപ്രായം.

ozempic

12 വർഷമായി വന്ധ്യത കാരണം കുട്ടികൾ ഇല്ലാത്ത ഒരു സ്ത്രീ രണ്ട് മാസം ഒസെംപിക് മരുന്ന് ഉപയോഗിച്ചപ്പോൾ ഗർഭിണിയായിയെന്ന കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതുപോലെ നിരവധി പേരാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇക്കാര്യം പറയുന്ന്. ഇത് 'ഒസെംപിക് ബേബീസ്' എന്ന ഒരു ട്രെൻഡിന് തന്നെ രൂപം നൽകിയിട്ടുണ്ട്. ഒസെംപിക്, വെഗോവി തുടങ്ങിയ മരുന്നുകൾ തങ്ങളുടെ പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതായി സ്‌ത്രീകൾ പറയുന്നു. ഇത് ശരിയാണോയെന്ന് പലരും ഇന്ന് പരിശോധിക്കുന്നുണ്ട്.

സോഷ്യൽ മീഡിയ ട്രെൻഡ്

'ഒസെംപിക് ബേബീസ്' എന്ന രീതിയിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്ന ഒന്നാണ് ഇത്. ശരീരഭാരം കുറയ്ക്കുന്ന മരുന്ന് ഉപയോഗിച്ച് ഗർഭിണികളായവരാണ് ഈ ട്രെൻഡിന്റെ ഭാഗമാകുന്നത്. ഒസെംപിക്, മൗഞ്ചാരോ, വെഗോവി തുടങ്ങിയ മരുന്നുകൾ സ്‌ത്രീകളെ ഗർഭധാരണത്തിന് സഹായിക്കുന്നതായി അവർ പറയുന്നു.വർഷങ്ങളായി വന്ധ്യതയ്ക്ക് ചികിത്സ തേടിയ സ്ത്രീകളാണ് ഒസെംപിക് പോലുള്ള മരുന്നുകൾ അവരെ ഗർഭധാരണത്തിന് സഹായിച്ചതായി പറയുന്നത്.

ozempic-babies

32കാരിയായ ഡെബ് ഒലിവിയാര എന്ന യുവതി വിദേശ മാദ്ധ്യമങ്ങളുമായി തന്റെ അനുഭവം പങ്കുവച്ചിരുന്നു. തടി കുറയ്ക്കാനാണ് ഒസെംപിക് മരുന്ന് അവർ ഉപയോഗിച്ചരുന്നത്. ചില ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉള്ളതിനാൽ അവൾക്ക് ഗർഭധാരണം വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഒസെംപിക് മരുന്ന് ഉപയോഗിച്ച് രണ്ട് മാസം കഴിഞ്ഞപ്പോൾ അവരുടെ തടി കുറയുകയും ഗർഭിണിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിദഗ്ദ്ധർ പറയുന്നത്

ഡോ. ലക്കി സെഖോണിന്റെ അഭിപ്രായത്തിൽ പൊണ്ണത്തടി ശാസ്‌ത്രീയമായി പ്രത്യുൽപാദന ശേഷി കുറയ്ക്കുന്നു. അതിനാൽ തന്നെ പൊണ്ണത്തടി കുറയുമ്പോൾ അത് പ്രത്യുൽപാദ ശേഷി കൂടുന്നതിന് കാരണമാകുന്നു. ഇതാണ് ശരീരഭാരം കുറയുന്ന മരുന്ന് കഴിക്കുമ്പോൾ ഗർഭിണിയാവാൻ സഹായിക്കുന്നതെന്ന് ഡോക്ടർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇത്തരം മരുന്ന് ഉപയോഗിക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കണമെന്നും അവർ പറയുന്നു.

A post shared by Lucky Sekhon MD, Fertility (@lucky.sekhon)

മറ്റ് ആരോഗ്യ വിദഗ്ദ്ധരും സമാനമായ വീക്ഷണങ്ങൾ പങ്കുവയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ഈ മരുന്നുകൾ സ്ത്രീകളുടെ ആർത്തവചക്രം നിയന്ത്രിക്കാൻ സഹായിക്കുകയും അതുവഴി ഗർഭിണിയാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഒബ്‌സ്റ്റെട്രിക്സ് ആൻഡ് ഗെെനക്കോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഉത്സവി ഷാ അഭിപ്രായപ്പെട്ടു.

ഒസെംപിക്, മൗഞ്ചാരോ തുടങ്ങിയ മരുന്നുകൾ ഗർഭനിരോധന ഗുളികകളെ ബാധിക്കുന്നുവെന്നും ചില വിദഗ്ദ്ധർ പറയുന്നു. മൗഞ്ചാരോയും സെപ്‌ബൗണ്ടും ആമാശത്തിൽ അമിത നേരം ഉണ്ടാകും. ഇത് മറ്റ് മരുന്നുകൾ ശരീരത്തിൽ ആഗിരണം ചെയ്യുന്നതിനെ ബാധിക്കുന്നു. രക്തത്തിലെ പഞ്ചാസരയുടെ അളവ് നിയന്ത്രിക്കാൻ ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകളോട് ഡോക്ടർമാർ ആവശ്യപ്പെടുന്നു. ഒസെംപിക് മരുന്ന് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

ozempic-

ജാഗ്രത

ഇത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോൾ വളരെ ജാഗ്രത ആവശ്യമാണ്. ഡോക്ടർമാരുടെ നിർദേശത്തിൽ മാത്രം ഇവ ഉപയോഗിക്കുക. ഇല്ലെങ്കിൽ ചിലപ്പോൾ പാർശ്വഫലം ഉണ്ടാകാം. ഈ മരുന്നുകൾ ചിലപ്പോൾ കുഞ്ഞുങ്ങളിലെ ജനന വെെകല്യം, ഗർഭം അലസൽ പോലുള്ളവയിലേക്ക് നയിച്ചേക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OZEMPIC BABIES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.