കൊച്ചി: അടിമ മനസ് മാറ്റി ഈഴവ സമുദായം പ്രതികരണശേഷി ആർജിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം കണയന്നൂർ യൂണിയനിൽ മൂന്നു ദിവസത്തെ ശ്രീനാരായണ ദർശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വം നമുക്കു വേണ്ടി മാത്രമാണെന്ന പോലെയാണ് കാര്യങ്ങൾ. വോട്ടു ബാങ്കിന്റെ ശക്തിയിലാണ് കേരളത്തിലെ രാഷ്ട്രീയം മുന്നോട്ടുപോകുന്നത്. എല്ലാ പാർട്ടികളും വാദിക്കുന്നത് ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ്. ഭൂരിപക്ഷ സമുദായം ഭിന്നിച്ചു നിൽക്കുന്നതിനാൽ എല്ലാ പാർട്ടികളും തട്ടിക്കളിക്കുകയാണ്. വൈകിയ വേളയിലെങ്കിലും നാം യാഥാർത്ഥ്യം തിരിച്ചറിയണം. ആത്മീയ അടിത്തറ ശക്തമാക്കി ഭൗതികപുരോഗതി നേടാനാണ് ശ്രീനാരായണഗുരുദേവൻ പറഞ്ഞത്.
സാത്വികനും വന്ദ്യവയോധികനുമായ പ്രൊഫ.എം.കെ. സാനുവിനെ മുന്നിൽ നിറുത്തി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർ എറണാകുളം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. യോഗത്തിന്റെയും കണയന്നൂർ യൂണിയന്റെയും തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത് ഇവർ നടത്തുന്ന അടിസ്ഥാനമില്ലാത്ത കേസുകളാണ്. തിരഞ്ഞെടുപ്പിൽ ഒരിക്കലും ജയിക്കില്ലെന്ന് അറിയാവുന്ന ഗൂഢസംഘമാണ് കേസു കൊടുത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത്. യോഗം നശിച്ചാലും വേണ്ടില്ലെന്നതാണ് ഇവരുടെ നിലപാടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |