SignIn
Kerala Kaumudi Online
Saturday, 27 April 2024 2.55 PM IST

ഈ നക്ഷത്രക്കാർ ചതിക്കപ്പെടാൻ സാദ്ധ്യത,​ പണമിടപാടുകളിൽ നേട്ടം

d

2024 മാർച്ച് 30 - 1199 മീനം 17 ശനിയാഴ്ച.

( രാത്രി 10 മണി 3 മിനിറ്റ് 8 സെക്കന്റ് വരെ അനിഴം നക്ഷത്രം ശേഷം കേട്ട നക്ഷത്രം )


അശ്വതി: ഇഷ്ടമല്ലാത്തവരും ആയി സഹകരിക്കേണ്ടി വരും, തടസ്സങ്ങള്‍ നേരിടും. ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാധ്യത സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക,

ഭരണി: അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും, ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും, സ്വന്തം നേട്ടം ലാക്കാക്കി പലരും അടുത്തുകൂടി
ചതിക്കാന്‍ നോക്കും.

കാര്‍ത്തിക: മുടങ്ങിക്കിടന്ന ബിസിനസ്സ് പുനരാരംഭിക്കും. മുതിര്‍ന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാന്‍, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും. പണമിടപാടുകളില്‍ നേട്ടം.

രോഹിണി: കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റും, വിദേശബന്ധങ്ങള്‍ ഗുണകരം, ജനപ്രീതിയും അംഗീകാരവും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും.

മകയിരം: ആശയങ്ങൾ മറ്റുള്ളവർക്ക് ബോധ്യമാകും വിധം അവതരിപ്പിക്കാനും അംഗീകാരം നേടാനും കഴിയും. സാമ്പത്തീക സഹായം അനുവദിച്ചുകിട്ടും, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നില്‍ക്കും.

തിരുവാതിര: പുതിയ ആശയങ്ങൾ ബിസിനസ്സില്‍ സംയോജിപ്പിക്കുന്നത് നല്ല ഫലം കൊണ്ടുവരും. അധികാരികളുടെ പ്രീതി കുടുംബസുഖം, തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും.

പുണര്‍തം: ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് സ്ഥാനമാറ്റം ലഭിക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത വർദ്ധിക്കും. നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം.

പുയം: പഠന കാര്യങ്ങൾ ഏത് പ്രതിസന്ധി ഘട്ടത്തെയും മറികടന്നു മുന്നേറും. എതിര്‍ക്കുന്നവരെ കീഴ്പെടുത്തും, ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കും.

ആയില്യം: നിക്ഷേപങ്ങൾ നടത്താനുള്ള വഴി തെളിയും. ഉദ്യോഗവുമായി ബന്ധപ്പെട്ട് അനുകൂല സമയം. തൊഴില്‍ മേഖലയില്‍ മേന്മ,,കുടുംബകാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍കാണിക്കും.

മകം: ചില തടസങ്ങൾ എല്ലാ കാര്യങ്ങളിലും ഉണ്ടാകുമെങ്കിലും പിന്നീട് എല്ലാം ഭംഗിയായി നടക്കും. ശത്രുവിന്‍മേല്‍ വിജയം, ആഢംബര ഭ്രമം, ദാമ്പത്യ സുഖം.

പൂരം: വിദ്യാർത്ഥികൾക്ക് സമയം അനുകൂലമായിരിക്കും. കഠിനാധ്വാനം ചെയ്യുന്നവർക്ക് അതിന്റെ ഫലം ലഭിക്കും. പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, ആചാര മര്യാദകള്‍ പാലിക്കും.

ഉത്രം: മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും.
ചിട്ടി ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങള്‍, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചിലവും.

അത്തം: സാമ്പത്തിക പ്രശനങ്ങൾ വലിയ തോതിൽ അലട്ടും. അതിനാൽ അനാവശ്യ ചെലവുകൾ മാറ്റി വെക്കുക. സ്ത്രീകളെ വിശ്വസിക്കരുത്. ദുര്‍വാശി കാരണം ദുരിതത്തിലാഴ്ത്തുന്ന സാഹചര്യം വന്നു ചേരും, വാക്കുകള്‍ പ്രയോഗിക്കുന്നത് വളരെ സൂക്ഷിച്ചു വേണം.

ചിത്തിര: പങ്കാളിയെ അനാവശ്യമായി കുറ്റപ്പെടുത്തുന്ന സ്വഭാവം മോശം അനുഭവങ്ങൾ കൊണ്ടുവരും. സര്‍ക്കാര്‍ ജോലിയിലരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍, കാര്യങ്ങള്‍ ബുദ്ധിപരമായി വിശകലനം ചെയ്തു നോക്കി മാത്രം തീരുമാനങ്ങള്‍ എടുക്കുക.

ചോതി: സാമൂഹിക തലത്തിൽ വളരെയധികം ബഹുമാനം നേടാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് ക്ഷമയോടെ തുടരുക. സ്ത്രീകള്‍ മുഖേനെ സന്തോഷം, അന്യദേശ വാസം ഗുണം ചെയ്യും, രോഗങ്ങള്‍ക്ക് ആശ്വാസം.

വിശാഖം: വിദ്യാർത്ഥികൾക്ക് പഠനത്തിൽ പ്രയാസങ്ങൾ അനുഭവപ്പെടും അവ നിരാശയ്ക്ക് വഴിവെക്കുകയും ഏകാഗ്രത നഷ്ടപ്പെടുത്തുകയും ചെയ്യും.


കുടുംബത്തില്‍ കലഹം ഉണ്ടാകും, ഗൃഹത്തില്‍ ചില അസ്വസ്ഥതകള്‍, വീടുവിട്ടു താമസിക്കേണ്ടി വരും.

അനിഴം: ജോലിയിലെ മികവ് കാരണം പ്രശസ്തി കൈവരും. ചുമതലകൾ ഭംഗിയായി നിറവേറ്റാൻ സാധിക്കും, ബുദ്ധിപരമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കും, ആനുകൂല്ല്യങ്ങള്‍ ലഭിക്കും, സ്ത്രീകള്‍ വഴി അംഗീകാരം ലഭിക്കും.

കേട്ട: കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള ഉത്തരവാദിത്തം കാണിക്കാൻ സാഹചര്യങ്ങളുണ്ടാകും. സുഖാനുഭവങ്ങള്‍, പ്രമോഷന്‍ ലഭിക്കും, പുതിയ സംരഭങ്ങള്‍, ദാമ്പത്യം സമാധാനപൂര്‍ണ്ണം.

മൂലം: സർക്കാറിൽ നിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വഴി സാമ്പത്തിക ലാഭമുണ്ടാകും. ആരോഗ്യ പരമായി പൊതുവെ നല്ല സമയം, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും. ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല, കുടുംബസുഖം.

പൂരാടം: സമൂഹത്തിൽ കുടുംബത്തിന്റെ പ്രതിച്ഛായ ഉയർത്തുന്ന തരത്തിൽ പല കാര്യങ്ങളും സംഭവിക്കും. അകലെ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം.

ഉത്രാടം: ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും.
സന്താനങ്ങൾ വഴി സന്തോഷം ലഭിക്കും. അംഗീകാരവും വിജയവും, കര്‍മ്മ മേഖലയില്‍ ഉണര്‍വ് ദാമ്പത്യ സുഖം, കിട്ടാക്കടം പിരിഞ്ഞു കിട്ടും.

തിരുവോണം: വിവര സാങ്കേതികവിദ്യ, വസ്തു, ഫാഷൻ ഡിസൈനിങ് എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് നല്ല സമയം. സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരും, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, സന്തോഷം നിറഞ്ഞ ദിവസം.

അവിട്ടം: കൂടുതൽ വരുമാനം കണ്ടെത്താനുള്ള ആശയങ്ങൾ നടപ്പിലാക്കും. സാമ്പത്തിക കാര്യങ്ങൾ നല്ല രീതിയിൽ ഉയരും. പുതിയ സുഹൃത്തുക്കളെ ലഭിക്കും, വിദേശത്തു നിന്നും ശുഭ വാര്‍ത്ത, ശത്രുജയം, ക്രയവിക്രയങ്ങളില്‍ നേട്ടം.

ചതയം: ഔദ്യോഗിക കാര്യങ്ങളിൽ തിളങ്ങി നിൽക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. നല്ല ഫലം ലഭിക്കും. ധനപരമായി ഉയര്‍ച്ച, വിദ്യ വിജയം, ധന നേട്ടം, കുടുംബസുഖം, ബന്ധുഗുണം, വാഹനഭാഗ്യം.

പൂരുരുട്ടാതി: ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിനും ഉദ്യോഗാർത്ഥികൾക്ക് നിയമനത്തിനും സാധ്യതയുള്ള സമയം. യുവതീ യുവാക്കളുടെ വിവാഹ കാര്യങ്ങളില്‍ തീരുമാനം. എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, ദൈവാനുകൂല്ല്യം.

ഉത്തൃട്ടാതി: വിവാഹിതരായവർക്ക് സന്താന ഭാഗ്യത്തിന് യോഗം കാണുന്നു. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയും. തൊഴിലില്‍ ഉത്സാഹവും പുരോഗതിയും ഉണ്ടാകും, പല വിധത്തിലുള്ള ധന നേട്ടം, ശത്രുവിന്‍ മേല്‍ വിജയം.

രേവതി: ജോലിസ്ഥലത്ത് നിങ്ങളുടെ അഭിപ്രായങ്ങൾക്കായി മേലുദ്യോഗസ്ഥർ പോലും കാത്തിരിക്കുന്ന അഭിമാനകരമായ സന്ദർഭങ്ങൾ ഉണ്ടാകും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ജോലി ലഭ്യത, സുഖസൗകര്യങ്ങള്‍ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTRO
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.