SignIn
Kerala Kaumudi Online
Friday, 24 April 2026 9.35 PM IST

'തങ്ങളെ പിരിച്ചുവിട്ടിട്ട് ഇന്ത്യക്കാരെ നിയമിക്കുന്നു'; ടാറ്റ കൺസൾട്ടൻസിക്കെതിരെ ഗുരുതര ആരോപണവുമായി അമേരിക്കക്കാർ‌

Increase Font Size Decrease Font Size Print Page
tcs

വാഷിംഗ്‌ടൺ: ഇന്ത്യൻ ടെക് ഭീമൻ ടാറ്റ കൺസൾട്ടൻസിക്കെതിരെ (ടിസിഎസ്) ഗുരുതര ആരോപണങ്ങളുമായി അമേരിക്കൻ പ്രൊഫഷണലുകൾ. തങ്ങളെ ചുരുങ്ങിയ കാലയളവിൽ പുറത്താക്കിയെന്നും തങ്ങളുടെ അവസരങ്ങൾ എച്ച്-1ബി വിസയിലുള്ള ഇന്ത്യക്കാർക്ക് നൽകിയെന്നുമാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇതുസംബന്ധിച്ച് 22 അമേരിക്കൻ തൊഴിലാളികൾ ഈക്വൽ എംപ്ളോയിമെന്റ് ഓപ്പർച്ച്യുണിറ്റി കമ്മിഷനിൽ (ഇഇഒസി) പരാതി നൽകി.

സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന ഒന്നാണ് എച്ച്- 1 ബി വിസ പദ്ധതി. എച്ച്-1 ബി വിസ കൈവശമുള്ളവർക്ക് മൂന്ന് മുതൽ ആറ് വർഷം വരെ വിദേശത്ത് ജോലി ചെയ്യാം. ഗ്രീൻ കാർഡ് പ്രോസസിലൂടെ അമേരിക്കയിൽ സ്ഥിരതാമസമാക്കിയാൽ വിസ പുതുക്കാനും അവസരമുണ്ട്.

വംശത്തിന്റെയും വയസിന്റെയും അടിസ്ഥാനത്തിൽ നിയമലംഘനം നടത്തി ടിസിഎസ് തങ്ങളോട് വിവേചനം കാണിക്കുന്നുവെന്നാണ് പരാതിക്കാരുടെ ആരോപണം. 40നും 60നും ഇടയിൽ പ്രായമുള്ളവരാണ് പരാതിക്കാർ. തങ്ങളെ പിരിച്ചുവിട്ടിട്ട് എച്ച്-1ബി വിസയിലുള്ള കുറഞ്ഞ വേതനക്കാരായ ഇന്ത്യക്കാരെ നിയമിച്ചുവെന്ന് ഇവർ പരാതിപ്പെടുന്നു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇവർ ബിസിനസ് അഡ്‌‌മിനിസ്‌ട്രേഷനിൽ ബിരുദധാരികളാണെന്നും പരാതി റിപ്പോർട്ട് ചെയ്‌ത വാൾസ്ട്രീറ്റ് ജേർണലിൽ പറയുന്നു. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ ടിസിഎസ് അനധികൃതമായ വിവേചനം നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി.

അമേരിക്കൻ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ വിദേശികൾക്കാണ് എച്ച്-1 വിസ നൽകുന്നത്. പ്രതിവർഷം 65,000 വിസകളാണ് ഇത്തരത്തിൽ നൽകുന്നത്.

TAGS: NEWS 360, WORLD, WORLD NEWS, TCS, TATA CONSULTANCY, COMPLAINT, US PROFESSIONALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.