തിരുവനന്തപുരം : ഓരോ സംസ്ഥാനത്തെയും പ്രവർത്തനം വിലയിരുത്തി കേന്ദ്രസർക്കാർ തൊഴിലുറപ്പ് കൂലി വർദ്ധിപ്പിച്ചു. മൂന്നു മുതൽ 10 ശതമാനം വരെയാണ് വർദ്ധന. ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയിൽ 13രൂപ വർദ്ധിക്കും. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാണ് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം വിജ്ഞാപനമിറക്കിയത്.
കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 333രൂപയിൽ നിന്ന് നാളെ മുതൽ 346 രൂപയാകും. ഹരിയാന, സിക്കിം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കൂലി 374 രൂപ. ഏറ്റവും കുറവ് അരുണാചൽ പ്രദേശിലാണ്, 234 രൂപ. ഗോവയിൽ 34 രൂപ വർദ്ധിച്ച് പ്രതിദിന കൂലി 356 രൂപയാകും. ആന്ധ്രാപ്രദേശ്, കർണാടക, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ 20 രൂപ വർദ്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |