SignIn
Kerala Kaumudi Online
Wednesday, 01 May 2024 11.35 AM IST

'മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം' വീടുകളിൽ വിതരണം ചെയ്യുന്നു; എൽഡിഎഫിനെതിരെ പരാതിയുമായി യുഡിഎഫ്, പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും ആവശ്യം

ldf

തിരുവനന്തപുരം: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ എൽഡിഎഫ് നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ പരാതിയുമായി യുഡിഎഫ്. മണ്ഡലത്തിൽ എൽഡിഎഫ് പ്രവർത്തകർ പബ്ലിക്ക് റിലേഷൻ ഡിപ്പാർട്ട്മെന്റ് അച്ചടിച്ച "മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം " എന്ന പുസ്തകം വീടുകളിൽ നൽകുന്നതിനെതിരെയാണ് യുഡിഎഫിന്റെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ കരകുളം കൃഷ്ണപിള്ള തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

സർക്കാർ സംവിധാനങ്ങളെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾക്ക്‌ വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെട്ട് ഇത്തരം പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനുള്ള നടപടിയും എൽഡിഎഫ് പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

അതേസമയം, പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണിക്കെതിരെ ഉയർന്ന പെരുമാറ്റചട്ടലംഘന പരാതിയിൽ നടപടിയെടുത്ത് കളക്ടർ. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിന്നും ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും അടിയന്തരമായി നീക്കം ചെയ്യാനാണ് നിർദ്ദേശം, എൽ‌ഡിഎഫിന്റെ പരാതിയിലാണ് നടപടി. ആന്റോ ആന്റണിയുടെ വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 മൊബൈൽ ടവറുകളിലെയും സ്ഥാനാർത്ഥിയുടെ പേര് മറച്ചുവയ്ക്കാൻ നടപടി വേണം എന്നായിരുന്നു എൽഡിഎഫ് ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION, ATTINGAL, LOKSABHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.