SignIn
Kerala Kaumudi Online
Saturday, 27 July 2024 12.24 PM IST

ഇക്കാര്യങ്ങൾ ചെയ്യാതിരുന്നാൽ മതി, മുടി മൂന്നിരട്ടി വേഗത്തിൽ വളരും; സമയമില്ലാത്തവർക്ക് ഉത്തമമായ മാർഗം

beauty

ഇപ്പോഴത്തെ കാലത്ത് എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇതിന് പരിഹാരമായി പല മാർഗങ്ങൾ പരീക്ഷിച്ച് മടുത്തവരാകും നിങ്ങൾ. സമയക്കുറവ് കാരണം ഒന്നും ചെയ്യാൻ സാധിക്കാത്തവരുമുണ്ട്. എന്നാൽ, ഇനി ഇതോർത്ത് വിഷമിക്കേണ്ട, ഒന്നും ചെയ്യാതെ തന്നെ നിങ്ങളുടെ മുടി കൊഴിച്ചിൽ മാറ്റിയെടുക്കാം. ഇതിനായി വെറും നാല് മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വരുത്തിയാൽ മതി. ഇവ ഏതൊക്കെയെന്ന് നോക്കാം.

1. കുളിക്കരുത്

എന്നും മുടി കഴുകുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുക. നിങ്ങളുടെ മുടി കൂടുതൽ വരണ്ടതാക്കാൻ ഇത് കാരണമാകുന്നു. ചൂട് വെള്ളത്തിലും മുടി കഴുകരുത്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിർത്തുന്ന സ്വാഭാവിക എണ്ണകളെ ഇല്ലാതാക്കുകയും മുടി വളർച്ച കുറയ്‌ക്കുകയും ചെയ്യുന്നു. അതിനാൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രം തല കഴുകുക. നന്നായി എണ്ണ പുരട്ടി വച്ചശേഷം സൾഫേറ്റ് ഇല്ലാത്ത ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ആരോഗ്യത്തോടെയും വൃത്തിയോടെയും ശിരോചർമം സൂക്ഷിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. എണ്ണമയമുള്ളതും നന്നായി വിയർക്കുന്നതുമായ ശിരോചർമ്മമാണെങ്കിൽ ദിവസവും മുടി കഴുകുക. ഇതിനായി മൈൽഡ് ഷാംപൂ അല്ലെങ്കിൽ ആയുർവേദ ഷാംപൂ ഉപയോഗിക്കുക.

2. ഭക്ഷണം ശ്രദ്ധിക്കണം

പോഷക സമൃദ്ധമായ ഭക്ഷണക്രമം മുടി വളർച്ച കൂടാൻ സഹായിക്കുന്നു. മാത്രമല്ല, വ്യായാമവും കൃത്യമായ ഉറക്കവും ദിനചര്യയുടെ ഭാഗമാക്കുക. ഇതിലൂടെ രക്തചംക്രമണം വർദ്ധിക്കുകയും കോശങ്ങളുടെ പുനരുദ്ധാരണം നടക്കുകയും ചെയ്യുന്നു. നല്ല ഭക്ഷണം കഴിക്കുന്നതിലൂടെ മുടി മാത്രമല്ല, നിങ്ങളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.

3. അന്ധമായി വിശ്വസിക്കരുത്

മുടി വളരാനായി നന്നായി അമർത്തി മുടി ചീകണമെന്നും ഇടയ്‌ക്കിടെ മുടിയുടെ തുമ്പോ മുറിക്കണമെന്നുമുള്ള നിരവധി നിർദേശങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്. ഒരിക്കലും ഇത്തരത്തിലുള്ള ടിപ്പുകൾ അന്തമായി വിശ്വസിക്കരുത്. അതിനാൽ, അമിതമായ മുടി കൊഴിച്ചിലോ പ്രശ്നങ്ങളോ അനുഭവപ്പെടുകയാണെങ്കിൽ എത്രയും വേഗം ഒരു ഡോക്‌ടറെ സമീപിക്കുക.

4. സ്റ്റൈലിംഗ് ടൂളുകൾ

സ്റ്റൈലിംഗ് ടൂളുകളുടെ അമിതമായ ഉപയോഗം മുടി കൊഴിച്ചിലിനും കേടുപാടുകൾ ഉണ്ടാക്കാനും കാരണമാകുന്നു. മുടി ചുരുട്ടാനുള്ളത്, സ്ട്രെയിറ്റ് ചെയ്യാനുള്ളത്, ബ്ലോ ഡ്രയറുകൾ തുടങ്ങി പല തരത്തിലുള്ള ഉപകരണങ്ങൾ വിപണിയിൽ ലഭ്യമാണ്. വല്ലപ്പോഴും മാത്രം ഇവ ഉപയോഗിക്കാൻ ശ്രമിക്കുക. ഇവയിൽ നിന്ന് വരുന്ന അമിതമായ ചൂട് മുടി പൊട്ടിപ്പോകുന്നതിനും കൊഴിച്ചിൽ കൂടുന്നതിനും കാരണമാകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.