SignIn
Kerala Kaumudi Online
Wednesday, 01 May 2024 11.19 PM IST

കീമിന് അപേക്ഷിക്കുമ്പോൾ

p

കേരളത്തിലെ വിവിധ പ്രൊഫഷണൽ ബിരുദ കോഴ്‌സുകളിലേക്ക് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന computer based പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. 2024 June 1-9 നാണ് computer based പരീക്ഷ. എൻജിനിയറിംഗ്, ബി. ആർക്ക്, എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, കാർഷിക, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ്, ബയോടെക്‌നോളജി, ക്ലൈമറ്റ് ചേഞ്ച് & എൻവയൺമെന്റൽ സയൻസ്, കോഓപ്പറേഷൻ & ബാങ്കിംഗ്, ബി. ഫാം കോഴ്‌സുകൾ കീമിൽ ഉൾപ്പെടും. ഇവയിൽ മെഡിക്കൽ, ഡെന്റൽ, അലൈഡ് ആരോഗ്യ കോഴ്‌സുകൾ, കാർഷിക കോഴ്‌സുകൾ, ബി. ആർക്ക് എന്നിവയൊഴികെ ബി. ടെക് കോഴ്‌സിന് പ്രവേശന പരീക്ഷ നടത്തുന്നത് കീമിലൂടെയാണ്. ബി. ആർക്കിന് നാറ്റ/ ജെ.ഇ.ഇ മെയിൻ രണ്ടാം പേപ്പർ സ്‌കോർ ആവശ്യമാണ്. ബി. ഫാമിന് ചോദ്യങ്ങൾ ഫിസിക്‌സ് (45), കെമിസ്ട്രി (30) എന്നിവയിൽനിന്നുണ്ടാകും.
ജൂൺ 1-9 നു നടക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങൾ ഫിസിക്‌സ് (45), കെമിസ്ട്രി (30), കണക്ക് (75) എന്നിവയിൽനിന്നുണ്ടാകും. പ്ലസ് ടു സയൻസ് 50 ശതമാനം മാർക്കോടെ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

മറ്റെല്ലാ കോഴ്‌സുകൾക്കും സെലക്ഷൻ നീറ്റ് സ്‌കോർ വഴിയാണ്. എന്നാൽ കേരളത്തിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ കീമിൽ നിർബന്ധമായും അപേക്ഷിക്കണം. നീറ്റിന് അപേക്ഷിക്കുന്നവർ കീമിലും അപേക്ഷിക്കണം. സ്പീഡുള്ള ഇന്റർനെറ്റ് ബ്രൗസറിലൂടെ രജിസ്റ്റർ ചെയ്യാം. ഒപ്പും, ഫോട്ടോയും നിശ്ചിത വലിപ്പത്തിൽ അപ്‌ലോഡ് ചെയ്യണം.

കീമിന് www.cee.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. 10-ാം ക്ലാസ്സിലെ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മുതലായവ അപ്‌ലോഡ് ചെയ്യണം. അപേക്ഷയിൽ പറഞ്ഞിരിക്കുന്ന മറ്റു രേഖകൾ ഏപ്രിൽ 17നകം അപ്‌ലോഡ് ചെയ്യണം.

അപേക്ഷകർക്ക് കേരളീയൻ, കേരളീയൻ 1, 2 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ പരിഗണന ലഭിക്കും. അച്ഛനോ അമ്മയോ കേരളത്തിൽ ജനിച്ചാൽ കേരളീയൻ പരിഗണന ലഭിക്കും. ഇതിനായി 10-ാം ക്ലാസ്സിലെ സർട്ടിഫിക്കറ്റ്/ജനന സർട്ടിഫിക്കറ്റ്/ പാസ്സ്‌പോർട്ട് എന്നിവയിലേതെങ്കിലുമൊന്ന് മതിയാകും. അച്ഛന്റേയോ കേരളത്തിലെ ജനനസ്ഥലം രേഖപ്പെടുത്തിയ 10-ാം ക്ലാസ് സർട്ടിഫിക്കറ്റ്/ ജനന സർട്ടിഫിക്കറ്റ് / പാസ്‌പോർട്ട് എന്നിവയുടെ പകർപ്പ് ഹാജരാക്കും. ഇതിനായി വില്ലജ് ഓഫീസർ / തഹസിൽദാരുടെ സർട്ടിഫിക്കറ്റ് നിശ്ചിത ഫോർമാറ്റിൽ വേണം. കഴിഞ്ഞ 12 വർഷ പഠന കാലയളവിൽ അഞ്ചു വർഷം കേരളത്തിൽ പഠിച്ചവരെ കേരളീയൻ 1 ആയും, മറ്റുള്ളവരെ കേരളീയൻ 2 ആയും കണക്കാക്കും. ഇവർക്ക് സംവരണ ആനുകൂല്യം ലഭിക്കുകയില്ല. കൂടുതൽ വിവരങ്ങൾ പ്രോസ്‌പെക്ട്‌സിൽ വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷാർത്ഥിക്ക് 2024 ഡിസംബർ 31 ന് 17 വയസ് തികഞ്ഞിരിക്കണം. അപേക്ഷാഫീസ് പൊതു വിഭാഗത്തിൽ പെട്ടവർക്ക് 875 രൂപ മുതൽ 1125 രൂപ വരെയാണ്. തിരഞ്ഞെടുക്കുന്ന കോഴ്‌സുകളുടെ എണ്ണത്തിനനുസരിച്ചു ഇത് വ്യത്യാസപ്പെട്ടിരിക്കും. പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്ക് 250- 500 രൂപയാണ്. ദുബായിൽ പരീക്ഷയെഴുതുന്നവർക്ക് 15000 രൂപയാണ്. അപേക്ഷാർത്ഥി 50% മാർക്കോടെ പ്ലസ് ടു പൂർത്തിയാക്കിയിരിക്കണം. സംവരണ വിഭാഗത്തിൽ പെട്ടവർക്ക് 45% മാർക്ക് മതി. എൻജിനിയറിംഗിന് മാത്തമാറ്റിക്‌സ് നിർബന്ധമാണ്. ബയോളജി ഗ്രൂപ്പെടുത്തവർക്ക് മെഡിക്കൽ, അലൈഡ് ഹെൽത്ത്, കാർഷിക കോഴ്‌സുകൾക്ക് അപേക്ഷിക്കാം. 12th തലത്തിൽ മാത്തമാറ്റിക്‌സ്/ ബയോളജി പഠിച്ചവർക്ക് ബി.ഫാമിന് അപേക്ഷിക്കാം.

ഒബ്ജക്ടീവ് മാതൃകയിലുള്ള 3 മണിക്കൂർ നീളുന്ന മൾട്ടിപ്പിൾ ചോയ്‌സ് കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷയാണിത്.
ഫിസിക്‌സ് (45), കെമിസ്ട്രി (30), കണക്ക് (75) എന്നിവയിൽനിന്നു ചേദ്യങ്ങളുണ്ടാകും. പ്ലസ് ടു സയൻസ് 50 ശതമാനം മാർക്കോടെ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

www.cee.kerala.gov.in ലൂടെ രജിസ്റ്റർ ചെയ്യണം. ഇ മെയിൽ, ഫോൺ നമ്പർ എന്നിവ ആവശ്യമാണ്. പാസ്‌വേർഡ് ഉണ്ടെങ്കിൽ മാത്രമേ കാൻഡിഡേറ്റ് പോർട്ടലിൽ പ്രവേശനം സാദ്ധ്യമാകൂ. അപേക്ഷ ഏപ്രിൽ 17- നകം സമർപ്പിക്കണം. www.cee-kerala.org.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KEAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.