കൊച്ചി: റിസർവ് ബാങ്കിന്റെ 90ാം വാർഷിക സ്മാരകമായി 90 രൂപയുടെ പ്രത്യേക നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ഒൻപത് പതിറ്റാണ്ട് നീളുന്ന റിസർവ് ബാങ്കിന്റെ പ്രവർത്തന മികവിന്റെ അംഗീകാരമായി പുറത്തിറക്കിയ നാണയത്തിൽ 'ആർ.ബി.ഐ @ 90' എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
99.99 ശതമാനം ശുദ്ധതയുള്ള വെള്ളിയിൽ നിർമ്മിച്ച നാണയത്തിന് 40 ഗ്രാമാണ് ഭാരം. അശോക സ്തംഭത്തിനൊപ്പം സത്യമേവ ജയതേ എന്ന് ദേവനാഗരി ലിപിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ധനമന്ത്രി നിർമ്മല സീതാരാമൻ, റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഹിൽട്ടൻ യംഗ് കമ്മിഷന്റെ ശുപാർശ അനുസരിച്ച് ഇന്ത്യയുടെ കേന്ദ്ര ബാങ്കായി 1934 ലാണ് റിസർവ് ബാങ്ക് രൂപീകരിച്ചത്. 1935 ഏപ്രിൽ ഒന്നിന് പ്രവർത്തനം തുടങ്ങി. തുടക്കത്തിൽ കൊൽക്കത്തയിലായിരുന്നു പ്രവർത്തനം. 1937ൽ മുംബയിലേക്ക് ആസ്ഥാനം മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |