SignIn
Kerala Kaumudi Online
Saturday, 27 July 2024 6.07 AM IST

ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും ഈ ഒരു വയസുകാരിക്ക് പിന്നിലാകും,​ റാഹയ്ക്ക് പിതാവിന്റെ സമ്മാനമായി ലഭിക്കുന്നത് 250 കോടിയുടെ വീട്

d

ബോളിവുഡിലെ താരദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകൾ റാഹയ്ക്കായി ഒരുങ്ങുന്നത് കോടികളുടെ മൂല്യമുള്ള ബംഗ്ലാവ്. രൺബീറും ആലിയയും മുംബയിലെ ബാന്ദ്രയിലെ ഹൃദയഭാഗത്ത് വീട് നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. ഈ വീട് ഒരുവയസുകാരിയായ മകൾ റാഹയ്ക്ക് വേണ്ടിയാണ് നിർമ്മിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ,​ റാഹയുടെ മുത്തശ്ശിയും രൺബീറിന്റെ അമ്മയുമായ നീതുകപൂറിനെ വീടിന്റെ സഹഉടമയായി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളിലുണ്ട്..


ഏകദേശം 250 കോടിയിലധികം വില മതിക്കുന്നതാണ് ബംഗ്ലാവ്. ഇതോടെ ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തും അമിതാഭ് ബച്ചന്റെ വസതിയായ ജൽസയും റാഹയുടെ വീടിന് പിന്നിലാകും. കൂടാതെ ബോളിവുഡിലെ താരസന്തതികളിൽ ഏറ്റവും പ്രായം കുറഞ്ഞ ധനികയായും റാഹ മാറും. വീടിന്റെ നിർമ്മാണം പൂർത്തിയായാൽ നീതുവും രൺബീറും ആലിയയും റാഹയ്ക്കൊപ്പം ഇവിടേക്ക് താമസം മാറും. ആഡംബര ബംഗ്ലാവിന് പുറമേ ദമ്പതികൾക്ക് ബാന്ദ്രയിൽ നാല് അപ്പാർട്ട്‌മെൻ്റുകളും ഉണ്ട്. നിലവിൽ താരദമ്പതികൾ മുംബയിലെ വാസ്തു എന്ന അപ്പാർട്ട്‌മെന്റിലാണ് താമസിക്കുന്നത്. അചതേസമയം നീതു കപൂറും സമീപകാലത്ത് ബാന്ദ്രയിൽ ഒരു വീട് സ്വന്തമാക്കിയിരുന്നു. 15 കോടി രൂപയാണ് ഈ വീടിന്റെ മൂല്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME, RANBEER KAPOOR, ALIA BHAT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.