SignIn
Kerala Kaumudi Online
Saturday, 27 July 2024 1.54 PM IST

എസ്.എസ്.എൽ.സി,​ ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്നാരംഭിക്കും

p

തിരുവനന്തപുരം : എസ്.എസ്.എൽ.സി, ടി.ച്ച്.എസ്.എൽ.സി,
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും. എസ്.എസ്.എൽ.സി മൂല്യനിർണയത്തിനായി 70 ക്യാമ്പുകളിലായി 14,000 അദ്ധ്യാപകർ പങ്കെടുക്കും. 38.5 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തുക.

ഹയർ സെക്കൻഡറിയിൽ 77 ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകളാണ്. 25000 അദ്ധ്യാപകരാണ് മൂല്യനിർണയം നടത്തുന്നത്. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറിയിൽ എട്ടരലക്ഷം കുട്ടികളുടെ 52 ലക്ഷത്തിൽപ്പരം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തുന്നത്.

ടി.എച്ച്.എസ്.എൽ.സിക്ക് രണ്ട് ക്യാമ്പുകളിളായി 110 അദ്ധ്യാപകർ പങ്കെടുക്കും. ഇരുപതിനായിരം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. എ.എച്ച്.എസ്.എൽ.സിയുടെ മൂല്യനിർണയം ഒരു ക്യാമ്പിൽ നടത്തും.

വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ എട്ട് ക്യാമ്പുകളിലാണ് മൂല്യനിർണയം. 2200 അദ്ധ്യാപകർ പങ്കെടുക്കും. മൂന്ന് ലക്ഷത്തി നാൽപ്പതിനായിരം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EVALUATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.