SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.39 PM IST

ശോഭാസുരേന്ദ്രന്റെ ആരോപണം : മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കെ.സി.വേണുഗോപാൽ

kc-venugopal

ആലപ്പുഴ: കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന് ആലപ്പുഴ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി ശോഭാസുരേന്ദ്രനെതിരെ യു.ഡി.എഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മാനനഷ്ടകേസ് ഫയൽചെയ്തു. കെ.സി.വേണുഗോപാലിന് വേണ്ടി അഭിഭാഷകനായ മാത്യുകുഴൽനാടൻ എം.എൽ.എ ഹാജരായി. പരാതി ഫയലിൽ സ്വീകരിച്ച കോടതി ഈമാസം 16ന് ഹാജരാകാൻ സാക്ഷികൾക്ക് നോട്ടീസ് അയക്കും. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പൊലീസിൽ നേരത്തെ പരാതി നൽകിയതിന് പിന്നാലെയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

പൊതുരംഗത്തുള്ള ആളുകളെ എന്തും പറഞ്ഞ് അപമാനിക്കുന്ന ശൈലിയാണ് നിലനിൽക്കുന്നുതെന്നും അതിനെതിരെ ക്രിമിനൽ നടപടിപ്രകാരമാണ് കേസ് നൽകിയതെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറ്റൊരു കേസ് കൂടിനൽകുമെന്നും മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ തേജോവധം ചെയ്യാൻ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ഉന്നയിക്കുന്നതെന്നും ഇത് പെരുമാറ്റചട്ട ലംഘനമാണെന്നും കെ.സി.വേണുഗോപാൽ പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KC VENUGOPAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.