SignIn
Kerala Kaumudi Online
Thursday, 02 May 2024 12.24 AM IST

'രാഹുലിനൊപ്പം ഇന്ത്യക്കായി', പ്രിയങ്കയ്ക്കും പ്രമുഖ കോൺഗ്രസ് നേതാക്കൾക്കുമൊപ്പം റോഡ് ഷോ, ഉടൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

rahulgandhi

കൽപറ്റ: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി വയനാട്ടിലെത്തി. സഹോദരി പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തിനൊപ്പമുണ്ട്. കൽപറ്റയിൽ അദ്ദേഹത്തിന്റെ റോഡ് ഷോ തുടങ്ങിയിട്ടുണ്ട്.


വി ഡി സതീശനും കെ സി വേണുഗോപാലും എം എം ഹസനും പി കെ കുഞ്ഞാലിക്കുട്ടിയുമടക്കം കേരളത്തിലെ പ്രധാന നേതാക്കളെല്ലാം രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്. 'രാഹുലിനൊപ്പം ഇന്ത്യക്കായി' എന്ന മുദ്രാവാക്യവും വാഹനത്തിൽ എഴുതിയിട്ടുണ്ട്.

ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുക്കുന്നത്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് മുതൽ എസ് കെ എം ജെ സ്‌കൂൾ വരെയാണ് റോഡ് ഷോ നടക്കുക.രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 12 മണിയോടെ വരണാധികാരി ജില്ലാ കളക്ടർ ഡോ. രേണു രാജ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

കഴിഞ്ഞ തവണ വയനാട്ടിൽ നിന്ന് നാല് ലക്ഷത്തിലധികം വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി വിജയിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥി ആനി രാജയും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ജില്ലയിലെ മുതിർന്ന നേതാക്കൾക്കൊപ്പമാണ് പത്രിക സമർപ്പിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAHULGANDHI, WAYANAD, UDF, ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.