SignIn
Kerala Kaumudi Online
Saturday, 27 July 2024 9.06 AM IST

വൻകിട ഫ്ളാറ്റ് നിർമ്മാതാക്കൾ ടൈലും മാർബിളും എടുക്കുന്നത് ഗുജറാത്തിൽ നിന്നാണ്, അതേവിലയ‌്ക്ക് ഇനി കേരളത്തിൽ കിട്ടും

marble

തിരുവനന്തപുരം: ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ 13ാം ഷോറൂം ഈ മാസം 8ന് മൂവാറ്റുപുഴ ആവോലിയിൽ പ്രവർത്തനം ആരംഭിക്കും. ടൈൽസിന്റെ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ ഷോറൂമാണ് ആരംഭിക്കുന്നത്. ഫ്ലാറ്റ് നിർമ്മാതാക്കൾ, കോൺട്രാക്ടേഴ്സ്, ചെറുകിട കച്ചവടക്കാർ എന്നിവർക്ക് വലിയ സഹായകരമാകുന്നതാവും പുതിയ ഷോറൂമെന്ന് ന്യൂരാജസ്ഥാൻ മാർബിൾസിന്റെ എം.ഡി സി.വിഷ്ണുഭക്തൻ അറിയിച്ചു. നിലവിൽ ചെറുകിട ഫ്ലാറ്റ് നിർമ്മാതാക്കൾ മാത്രമാണ് കേരളത്തിലെ ഡീലർമാരിൽ നിന്ന് ടൈൽസ് വാങ്ങുന്നത്.

വൻകിട ഫ്ലാറ്റ് നിർമ്മാതാക്കൾ ഗുജറാത്തിൽ നിന്നാണ് വാങ്ങുന്നത്. ഗുജറാത്തിൽ കിട്ടുന്ന അതേവിലയ്ക്ക് നൂറുകണക്കിന് ഡിസൈൻ തിരഞ്ഞെടുക്കാനുള്ള അവസരവും വാറന്റിയും ഗ്യാരന്റിയും ഈ ഷോറൂമിൽ ലഭിക്കും. ഗുജറാത്തിൽ കിട്ടുന്ന വിലയിൽ നിന്ന് അഞ്ച് ശതമാനം താഴ്‌ത്തിക്കൊടുക്കാനും ശ്രമിക്കും. ലൈഫ് പദ്ധതിയിലുള്ള 500 ചതുരശ്ര അടിവരെയുള്ള വീടുകളുടെ ഫ്ലോറിങ്ങിന് ടൈൽസ് വെറും 12,000 രൂപയ്ക്ക് നൽകും. മാസത്തിൽ ഒന്നും രണ്ടും കണ്ടെയ്നർ ടൈൽസെടുത്ത് കച്ചവടം ചെയ്യുന്ന ചെറുകിട കച്ചവടക്കാർക്ക് ഗുജറാത്തിൽ പോകാതെ തന്നെ ഇഷ്ടാനുസരണം സെലക്ട് ചെയ്യുവാനും കണ്ടെയ്നർ കണക്കിന് പർച്ചേസ് ചെയ്യുവാനും ഈ സ്ഥാപനത്തിലൂടെ സാധിക്കും. ഉപഭോക്താക്കൾക്കും വിലയിൽ ചെറിയൊരു മാറ്റംവരുത്തി ഹോൾസെയിൽ ഡിവിഷനിൽ നിന്ന് പർച്ചേസ് ചെയ്യാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, NEW RAJASTAN MARBLE, TILES, WHOLE SALE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.