ന്യൂഡല്‍ഹി: ചാമ്പ്യൻസ് ലീഗ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റ് പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡ് അധികൃതർ ചർച്ച നടത്തി. ക്രിക്കറ്റ് ഓസ്ട്രേലിയയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും ബി.സി.സി.ഐ.യും ഇത് സംബന്ധിച്ച് ചൊവ്വാഴ്ച മുംബൈയിൽവെച്ച് ചർച്ച നടത്തിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ തലവൻ നിക്ക് കമ്മിൻസ് വ്യക്തമാക്കി.
2009 മുതൽ 2014 വരെയുള്ള ആറ് വർഷമാണ് ചാമ്പ്യൻസ് ലീഗ് നടന്നത്. നാല് തവണ ഇന്ത്യയിലും രണ്ട് തവണ ദക്ഷിണാഫ്രിക്കയിലും വെച്ചാണ് ടൂർണമെന്റ് നടന്നത്. പത്ത് വർഷം മുൻപാണ് അവസാനമായി നടന്നത്. 2014-ൽ ഇന്ത്യയിൽ നടന്ന ടൂർണമെന്റിൽ ചെന്നൈ സൂപ്പർ കിംഗ്സായിരുന്നു ചാമ്പ്യന്മാർ. ഫൈനലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തോൽപ്പിച്ച് കിരീടം ചൂടി. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ന്യൂസീലാൻഡ് എന്നീ രാജ്യങ്ങളിൽനിന്ന് ക്ളബുകളാണ് പങ്കെടുത്തിരുന്നത്. ടൂർണമെന്റിൽ രണ്ടു തവണ വീതം മുംബൈയും ചെന്നൈയും ചാമ്പ്യന്മാരായി. ന്യൂ സൗത്ത് വെയിൽസും സിഡ്നി സിക്സേഴ്സും ഓരോ തവണയും കിരീടം നേടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |