ലുധിയാനയിലെ പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന 37 മത് ദേശീയ അന്തർ സർവകലാശാല യൂത്ത് ഫെസ്റ്റിവലിൽ കേരള സർവകലാശാലക്ക് മികച്ച നേട്ടം. പങ്കെടുത്ത 16 മത്സരങ്ങളിൽ 15 ഉം വിജയിച്ച് ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഗ്രൂപ്പ് സോങ് ഇന്ത്യൻ വെസ്റ്റേൺ വോക്കൽ സോളോ, ഇലക്യൂഷൻ, ഡിബേറ്റ്, ക്ലാസിക്കൽ ഡാൻസ് സോളോ, സ്പോട്ട് ഫോട്ടോഗ്രഫി എന്നിവയിൽ സ്വർണ്ണവും ക്ലാസിക്കൽ പെർകഷൻ ഇൻസ്ട്രുമെന്റ്, ഏകാങ്ക നാടകം, സ്കിറ്റ്, മൈം , മിമിക്രി, പോസ്റ്റർ മേക്കിങ്, കാർട്ടൂണിങ്, ഫോക്ക് ഓർക്കസ്ട്ര ,ക്വിസ് തുടങ്ങിയ ഇനങ്ങൾക്കുമാണ് സമ്മാനം ലഭിച്ചത്. സമീപകാലത്തെ മികച്ച നേട്ടമാണ് സർവകലാശാല ഈ വർഷം നേടിയത്. പഞ്ചാബ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ സത്ബിർ സിംഗ് ഗോസലിൽനിന്നും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റി ജോയിൻ
സെക്രട്ടറിയായ ബൾജിത് സിംഗ് ശേഖോണിൽ നിന്നും കേരള സർവകലാശാലയ്ക്ക് വേണ്ടി ഡയറക്ടർ സിദ്ധിക്ക് ആർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |